വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്നി​ല്ല; നെ​ടു​ങ്ക​ണ്ടം മൃ​ഗാ​ശു​പ​ത്രി​ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മൃ​ഗാ​ശു​പ​ത്രി​യി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ല്‍ ഒ​രു ഡോ​ക്ട​റും മൂ​ന്ന് ജീ​വ​ന​ക്കാ​രും മാ​ത്ര​മാ​ണ് ഉ​ള്ള​ത്.

ഈ ​ഡോ​ക്ട​ര്‍ അ​വ​ധി​യാ​യാ​ല്‍ വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ​യും​കൊ​ണ്ട് ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന​വ​ര്‍​ക്ക് തി​രി​കെ​പ്പോ​യി മ​റ്റൊ​രു ദി​വ​സം വീ​ണ്ടും മൃ​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രേ​ണ്ട​താ​യി​വ​രു​ന്നു. ക​ന്നു​കാ​ലി​ക​ള്‍, വ​ള​ര്‍​ത്തു​നാ​യ്ക്ക​ള്‍, പൂ​ച്ച​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് ചി​കി​ത്സ​തേ​ടി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍​നി​ന്നാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും പ​ര​മാ​വ​ധി സേ​വ​നം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് പ​ല​പ്പോ​ഴും ചി​കി​ത്സ ല​ഭി​ക്കാ​ന്‍ വ​ലി​യ താ​മ​സം ഉ​ണ്ടാ​ക്കുന്നു​ണ്ട്. കൂ​ടാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​വു​ന്ന അ​ടി​യ​ന്ത​ര ചി​കി​ത്സ​ക​ള്‍​ക്ക് സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം, ഉ​ടു​മ്പ​ന്‍​ചോ​ല, ക​രു​ണാ​പു​രം, പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ചി​കി​ത്സി​ക്കു​ന്ന​തി​ന് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് നെ​ടു​ങ്ക​ണ്ട​ത്തെ മൃ​ഗാ​ശു​പ​ത്രി​യെ​യാ​ണ്. ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്കി​ന്‍റെ ആ​സ്ഥാ​ന​മാ​യ നെ​ടു​ങ്ക​ണ്ട​ത്തെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ചു​രു​ങ്ങി​യ​ത് ര​ണ്ടു ഡോ​ക്ട​ര്‍​മാ​രു​ടെ​യും ആ​റു ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment