അ​നീ​ത് പ​ഡ്ഡ​യു​മാ​യി അ​മ്പ​ല​ത്തി​ൽ പോ​യ​തെ​ന്തി​ന്; പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ഹാ​ന്‍ പാ​ണ്ഡേ

ബോ​ളി​വു​ഡി​ല്‍ നി​ന്ന് ഒ​ട്ട​ന​വ​ധി പ്ര​ണ​യ ചി​ത്ര​ങ്ങ​ള്‍ എ​ത്തി​യി​ട്ടു​ണ്ട്. വ​ൻ ഹി​റ്റു​ക​ളാ​യ സി​നി​മ​ക​ളും അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ആ ​ക​ണ്ണി​യു​ടെ ഇ​ങ്ങേ​യ​റ്റ​ത്തു​ള്ള ഒ​രു ചി​ത്ര​മാ​ണ് സൈ​യാ​ര. ജ​ന​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കാ​ൻ സാ​ധി​ച്ച ഒ​രു മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​ണ് സൈ​യ്യാ​ര. ന​വാ​ഗ​ത​നാ​യ അ​ഹാ​ന്‍ പാ​ണ്ഡേ, അ​നീ​ത് പ​ഡ്ഡ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മോ​ഹി​ത് സൂ​രി സം​വി​ധാ​നം ചെ​യ്‍​ത ചി​ത്ര​മാ​ണി​ത്. മ്യൂ​സി​ക്ക​ല്‍ റൊ​മാ​ന്‍റി​ക് ഡ്രാ​മ ഗ​ണ​ത്തി​ല്‍ പെ​ട്ട ചി​ത്രം 2025 ജൂ​ലൈ 18 നാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്.

ഈ ​സി​നി​മ​യ്ക്കു​ശേ​ഷം താ​ൻ ഒ​രു​പാ​ട് മാ​ന​സി​ക​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് അ​ഹാ​ൻ പാ​ണ്ഡെ ഇ​തി​നു​മു​ന്പ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ താ​രം ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ, ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ഴു​ള്ള മ​നോ​ഹ​ര​മാ​യ ഓ​ർ​മ​ക​ളാ​ണ് പ​ങ്കു​വ​യ്ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ റി​ലീ​സി​നു​തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ താ​രം അ​നീ​ത് പ​ഡ്ഡ​യും ഒ​രു​മി​ച്ച് പ്രാ​ർ​ഥി​ക്കാ​നാ​യി പ​ള്ളി​ക​ളി​ലും അ​ന്പ​ല​ങ്ങ​ളി​ലും പോ​യി​രു​വെ​ന്നും സി​നി​മ ഒ​രു വി​ജ​യ​മാ​ക​ണം എ​ന്ന് പ്രാ​ർ​ഥി​ച്ചി​രു​വെ​ന്നും വെ​ളി​പ്പെ​ടു​ത്തി. സിനിമയുടെ നിർമ്മാണത്തിന് ചിലവായ തുകയെങ്കിലും തിരിച്ചു കിട്ടണമെന്നും അത് വഴി തങ്ങൾക്ക് സിനിമയിൽ തുടർന്ന് വർക്ക് ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കണമെന്നുമാണ് അവർ പ്രാർത്ഥിച്ചത് എന്ന് അഹാൻ പാണ്ഡെ പറഞ്ഞു.

അ​നീ​ത് പ​ഡ്ഡ​യി​ൽ നി​ന്നും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചു​വെ​ന്നും സീ​നി​യ​ർ എ​ന്നാ​ണ് അ​നീ​തി​നെ വി​ളി​ക്കു​ന്ന​തെ​ന്നും ആ​ഹാ​ൻ പ​റ​ഞ്ഞു. അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് അ​നീ​തി​ൽ നി​ന്ന് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്നും സൈ​യ്യാ​ര ഇ​ത്ര​യും ഹി​റ്റാ​കു​മെ​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്നും അ​ഹാ​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ണ​യ​ചി​ത്രം നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക​ള​ക്ഷ​നാ​ണ് സൈ​യാ​ര നേ​ടി​യ​ത്. പ്ര​മു​ഖ ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളാ​യ സാ​ക്നി​ല്‍​ക് പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം 569.75 കോ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള ഗ്രോ​സ്. പു​തു​മു​ഖ നാ​യ​ക​ന്‍റെ ചി​ത്ര​ത്തി​ന് ഈ ​അ​ടു​ത്ത് ബോ​ളി​വു​ഡി​ൽ ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വ​ര​വേ​ൽ​പ്പ് ആ​ണ് അ​ഹാ​ൻ പാ​ണ്ഡെ​യ്ക്ക് ഈ ​ചി​ത്ര​ത്തി​ലൂ​ടെ ല​ഭി​ച്ച​ത്.2018​ൽ ധ​ട​ക്ക് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഒ​രു പു​തു​മു​ഖ താ​ര​ത്തി​ന്‍റെ സി​നി​മ​യ്ക്കു ല​ഭി​ക്കു​ന്ന ഉ​യ​ർ​ന്ന ക​ല​ക്‌​ഷ​നാ​ണി​ത്.

Related posts

Leave a Comment