എന്താണ് വിദേശത്ത് ജീവിക്കുന്നതിന്‍റെ യഥാർഥ ചെലവ് ? നാട്ടിലെ കസിന്‍റെ കല്യാണം നഷ്ടമായി, യുവതിയുടെ മറുപടി വൈകാരികം

വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​തി​ന്‍റെ യ​ഥാ​ർ​ഥ വി​ല പ​ണ​മ​ല്ല, മ​റി​ച്ച് കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള പ്ര​ധാ​ന നി​മി​ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ ഒ​രു ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ൽ താ​മ​സി​ക്കു​ന്ന പ്രാ​ചി ദു​സാ​ദ് എ​ന്ന യു​വ​തി​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.​ഇ​ന്ത്യ​യി​ൽ ന​ട​ന്ന ത​ന്‍റെ ക​സി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്രാ​ചി ത​ന്‍റെ വി​കാ​രം പ്ര​ക​ടി​പ്പി​ച്ച​ത്.​ നാ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും കാ​ണു​മ്പോ​ൾ ത​നി​ക്ക് വ​ലി​യ വി​ഷ​മം തോ​ന്നു​ന്നു​വെ​ന്ന് അ​വ​ർ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

വി​ദേ​ശ​ത്തെ ജീ​വി​ത​ച്ചെ​ല​വി​നെ​ക്കു​റി​ച്ച് ആ​ളു​ക​ൾ ചോ​ദി​ക്കു​മ്പോ​ൾ സാ​ധാ​ര​ണ​യാ​യി വാ​ട​ക​യെ​ക്കു​റി​ച്ചും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ​യാ​ണ് സം​സാ​രി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ ചി​ല​വ് പ​ണ​മ​ല്ലെ​ന്നും, ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി​യു​ണ്ടാ​യി​ട്ടും ജോ​ലി​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും വി​ദേ​ശ​ത്തെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ര​ണം ഇ​ത്ത​ര​ത്തി​ലു​ള്ള വി​ശേ​ഷാ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ് യ​ഥാ​ർ​ത്ഥ വി​ല​യെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ പ്ര​വാ​സി​ക​ളാ​യ നി​ര​വ​ധി​യാ​ളു​ക​ളു​ടെ ഇ​ട​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി. ത​ങ്ങ​ളും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് പ​ല​രും ക​മ​ന്‍റു​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. വി​ദേ​ശ​ത്ത് മി​ക​ച്ച ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ പ്ര​വാ​സി​ക​ൾ ന​ൽ​കേ​ണ്ടി വ​രു​ന്ന വൈ​കാ​രി​ക​മാ​യ ത്യാ​ഗ​ങ്ങ​ളെ​യാ​ണ് പ്രാ​ചി​യു​ടെ വീ​ഡി​യോ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്.

 

Related posts

Leave a Comment