ബോ​ട്ട് ഗൈ​ഡി​നെ വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ട് ഇ​സ്രാ​യേ​ലി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ; “ത​മാ​ശ​യാ​യി​രു​ന്നു” എ​ന്ന വാ​ദ​ത്തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധം

ശ്രീ​ല​ങ്ക​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ ഒ​രു കൂ​ട്ടം ഇ​സ്രാ​യേ​ലി യു​വാ​ക്ക​ൾ പ്ര​ദേ​ശ​വാ​സി​യാ​യ ബോ​ട്ട് ഗൈ​ഡി​നെ വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. എ​ന്നാ​ൽ സം​ഭ​വം കേ​വ​ലം ഒ​രു ത​മാ​ശ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ദം.

ബോ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ, ഗൈ​ഡ് കു​പ്പി​യി​ൽ നി​ന്ന് വെ​ള്ളം കു​ടി​ക്കു​ന്ന സ​മ​യ​ത്ത് സ​ഞ്ചാ​രി​ക​ളി​ൽ ഒ​രാ​ൾ അ​ദ്ദേ​ഹ​ത്തെ പി​ന്നി​ൽ നി​ന്ന് വെ​ള്ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​ർ ഇ​ത് ക​ണ്ട് ചി​രി​ക്കു​ക​യും ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തു​പ്പെ​ടു​ക​യും ചെ​യ്തു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ രം​ഗ​ത്തെ​ത്തി. ഗൈ​ഡി​ന് അ​പ​ക​ട​മൊ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്നും ഇ​ത് മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത ത​മാ​ശ​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. “ഞ​ങ്ങ​ൾ ന​ല്ല കു​ട്ടി​ക​ളാ​ണ്, അ​ടു​ത്ത മാ​സം സൈ​ന്യ​ത്തി​ൽ ചേ​രാ​ൻ പോ​കു​ന്ന​വ​രാ​ണ്, ഞ​ങ്ങ​ളെ വെ​റു​ക്ക​രു​ത്” എ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ ഈ ​കാ​ര്യ​ത്തി​ൽ ഗൈ​ഡി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പ്രീ​തി​പ്പെ​ടു​ത്താ​ൻ വേ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധി​ത​രാ​കു​ന്നു​ണ്ടോ എ​ന്ന ആ​ശ​ങ്ക ഉ​യ​രു​ന്നു​ണ്ട്. കൂ​ടാ​തെ ബോ​ട്ട് യാ​ത്ര​ക​ൾ​ക്കി​ട​യി​ലു​ള്ള ഇ​ത്ത​രം അ​ശ്ര​ദ്ധ​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ സ​ഞ്ചാ​രി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്ക് വ​ൻ ഭീ​ഷ​ണി​യാ​ണെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു.

 

 

Related posts

Leave a Comment