ഹ​ണി​മൂ​ൺ യാ​ത്ര​യ്ക്കി​ടെ കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി കൊ​ക്ക​യി​ൽ ത​ള്ളി​യ കേ​സ്: യു​വ​തി​ക്ക് ജാ​മ്യം

ഗു​വാ​ഹ​ത്തി: ഹ​ണി​മൂ​ൺ യാ​ത്ര​ക്കി​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​ക്ക് ജാ​മ്യം. ഭ​ർ​ത്താ​വ് രാ​ജ ര​ഘു​വം​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ സോ​നം ര​ഘു​വം​ശി​ക്കാ​ണ് ഷി​ല്ലോം​ഗ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 10 മാ​സ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന സോ​ന​ത്തി​ന് മൂ​ന്ന് ത​വ​ണ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നു ശേ​ഷ​മാ​ണ് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.

സോ​ഹ്‌​റ​യി​ൽ​നി​ന്ന് ദ​മ്പ​തി​ക​ളെ കാ​ണാ​താ​യ​തി​നു പി​ന്നാ​ലെ രാ​ജ​യു​ടെ മൃ​ത​ദേ​ഹം കൊ​ക്ക​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന് പി​ടി​യി​ലാ​യ സോ​നം ത​ന്‍റെ കാ​മു​ക​ൻ രാ​ജ് കു​ശ്വാ​ഹ​യു​മാ​യും മ​റ്റ് മൂ​ന്ന് പേ​രു​മാ​യും ചേ​ർ​ന്ന് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി മൊ​ഴി ന​ൽ​കി​യി​രു​ന്നു. കു​ശ്വാ​ഹ​യും മ​റ്റ് മൂ​ന്ന് പേ​രും ഇ​പ്പോ​ഴും ക​സ്റ്റ​ഡി​യി​ലാ​ണ്. സോ​നം മാ​ത്ര​മാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

രാ​ജ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി 790 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​തും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഈ​സ്റ്റ് ഖാ​സി ഹി​ൽ​സ് ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് കോ​ട​തി​യി​ലെ ലീ​ഗ​ൽ എ​യ്ഡ് സെ​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

താ​ൻ അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ചു​വെ​ന്നും ഭാ​വി​യി​ലും അ​ത് തു​ട​രു​മെ​ന്നും സോ​നം കോ​ട​തി​യെ അ​റി​യി​ച്ചു. പ​ത്ത് മാ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന സോ​ന​ത്തി​ന് ജാ​മ്യ​ത്തു​ക കെ​ട്ടി​വ​യ്‌​ക്കു​ന്ന​തി​നാ​യി പി​താ​വും ബ​ന്ധു​വും ഷി​ല്ലോം​ഗി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ഷി​ല്ലോം​ഗി​ൽ എ​ത്തി​യ ശേ​ഷം സോ​ഹ്‌​റ​യി​ലേ​ക്ക് പോ​യ ദ​മ്പ​തി​ക​ളെ 2025 മേ​യ് 26നാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തി. ജൂ​ൺ ര​ണ്ടി​ന് ഒ​രു വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തെ ആ​ഴ​ത്തി​ലു​ള്ള കൊ​ക്ക​യി​ൽ​നി​ന്ന് രാ​ജ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്.

Related posts

Leave a Comment