റെ​യി​ൽ​വേ റ​ണ്ണിം​ഗ് റൂ​മു​ക​ളി​ൽ​നി​ന്ന് എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഒ​ഴി​വാ​ക്കു​ന്നു

പ​ര​വൂ​ർ: ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ​യും ഗാ​ർ​ഡു​മാ​രു​ടെ​യും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളാ​യ റ​ണ്ണിം​ഗ് റൂ​മു​ക​ളി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് പ​ക​രം പൈ​പ്പ്ഡ് നാ​ച്ചു​റ​ൽ ഗ്യാ​സ് ക​ണ​ക്ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടു. അ​ടു​ത്ത ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ സോ​ണു​ക​ളി​ലെ​യും റ​ണ്ണിം​ഗ് റൂ​മു​ക​ളി​ൽ ഈ ​മാ​റ്റം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം.

പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് എ​ൽ​പി​ജി ഇ​റ​ക്കു​മ​തി​യി​ലും വി​ത​ര​ണ​ത്തി​ലു​മു​ണ്ടാ​കു​ന്ന ത​ട​സ​ങ്ങ​ൾ റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി. സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നും ത​ട​സ​മി​ല്ലാ​ത്ത പാ​ച​ക​വാ​ത​ക വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നും പി​എ​ൻ​ജി സ​ഹാ​യി​ക്കും.

തീ​വ​ണ്ടി ഗ​താ​ഗ​തം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് ലോ​ക്കോ പൈ​ല​റ്റു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന റ​ണ്ണിം​ഗ് റൂ​മു​ക​ളി​ൽ സി​ലി​ണ്ട​റു​ക​ൾ തീ​ർ​ന്നു​പോ​കു​ന്ന​ത് പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കാ​റു​ണ്ട്. പി​എ​ൻ​ജി ക​ണ​ക്ഷ​ൻ വ​രു​ന്ന​തോ​ടെ ഈ ​പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്യാ​സ് വി​ത​ര​ണ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പി​എ​ൻ​ജി ക​ണ​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ എ​ല്ലാ സോ​ണ​ൽ റെ​യി​ൽ​വേ​ക​ൾ​ക്കും മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് രാ​ത്രി ത​ങ്ങാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മു​ള്ള പ്ര​ധാ​ന ഇ​ട​ങ്ങ​ളാ​ണ് റ​ണ്ണിം​ഗ് റൂ​മു​ക​ൾ.

Related posts

Leave a Comment