ദു​ര്‍​മ​ന്ത്ര​വാ​ദം ചെ​യ്ത് കു​ടും​ബ​ത്തെ ഇ​ല്ലാ​താ​ക്കും; ബി​സി​ന​സ് വ​ള​ർ​ച്ച​യ്ക്ക് പൂ​ജ​ചെ​യ്യാ​നെ​ത്തി​യ ജ്യോ​തി​ഷി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു

ബം​ഗ​ളൂ​രു: കു​ടും​ബ​ത്തി​നെ​തി​രെ ദു​ര്‍​മ​ന്ത്ര​വാ​ദം ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്കാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം. ക​ർ​ണാ​ട​ക​യി​ലെ കു​മ്പ​ല്‍​ഗോ​ഡു സ്വ​ദേ​ശി മോ​ഹ​ന്‍​കു​മാ​ര്‍(38) എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജ​നു​വ​രി​യി​ല്‍ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബ്യൂ​ട്ടീ​ഷ്യ​നാ​യ യു​വ​തി​യോ​ട് രാ​ജാ​ജി​ന​ഗ​റി​ലെ സ്ഥാ​പ​ന​ത്തി​ല്‍ സ​ഹോ​ദ​രി​ക്ക് ബ്യൂ​ട്ടീ​ഷ്യ​ന്‍ കോ​ഴ്സി​ന് ചേ​രാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് അ​റി​യി​ച്ചാ​യി​രു​ന്നു പ്ര​തി യു​വ​തി​യെ അ​റി​യി​ച്ച​ത്.

ജ്യോ​തി​ഷി​യാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ മോ​ഹ​ൻ​കു​മാ​ർ ബി​സി​ന​സ് വ​ള​ര്‍​ച്ച​യ്ക്കാ​യി പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ന​ട​ത്താ​മെ​ന്ന് യു​വ​തി​യെ ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പൂ​ജ​ക​ള്‍​ക്കാ​യി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ ഭ​ര്‍​ത്താ​വി​നെ​യും മ​ക​നെ​യും വീ​ട്ടി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് പ​റ​ഞ്ഞ​യ​ച്ചു.

ഒ​രു മ​ര​ത്തി​ന് ചു​റ്റും ഒ​രു മ​ണി​ക്കൂ​ര്‍ വ​ലം വ​യ്ക്ക​ണ​മെ​ന്നും ഇ​വ​രോ​ട് നി​ര്‍​ദേ​ശി​ച്ചു. പി​ന്നാ​ലെ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യ യു​വ​തി​യെ പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന​ശ്ര​മം എ​തി​ർ​ത്ത​പ്പോ​ൾ ദു​ര്‍​മ​ന്ത്ര​വാ​ദം ചെ​യ്ത് കു​ടും​ബ​ത്തെ ന​ശി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment