കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്പോൾ ഭവാനിപൂരിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പിന്നിൽ. പ്രതിപക്ഷ നേതാവു കൂടിയായ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയുമായുള്ള നേർക്കുനേർ പോരാട്ടത്തിലാണ് മമതയ്ക്ക് കാലിടറിയത്.
രാജ്യം ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ 135 സീറ്റുകളിൽ ലീഡുമായി ബിജെപി ബഹുദൂരം മുന്നിലാണ്. 107 സീറ്റുകളിൽ മാത്രമാണ് തൃണമൂൽ കോൺഗ്രസിന് ലീഡുള്ളത്. മൂന്നിടത്ത് കോൺഗ്രസിന് ലീഡുണ്ട്.
ആകെയുള്ള 294 മണ്ഡലങ്ങളില്‍ 293 ഇടത്താണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ബംഗാളിലെ ഫാല്‍ത്ത മണ്ഡലത്തിലെ വോട്ടെണ്ണല്‍ 24നേ നടക്കൂ. ക്രമക്കേടുകള്‍ നടന്നുവെന്ന പരാതികളെത്തുടര്‍ന്ന് 21ന് ഇവിടെ റീപോളിംഗ് പ്രഖ്യാപിച്ചിരുന്നു.
