ബംഗളൂരു: കുടുംബത്തിനെതിരെ ദുര്‍മന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പ്രതിക്കായി ഊർജിത അന്വേഷണം. കർണാടകയിലെ കുമ്പല്‍ഗോഡു സ്വദേശി മോഹന്‍കുമാര്‍(38) എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ജനുവരിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബ്യൂട്ടീഷ്യനായ യുവതിയോട് രാജാജിനഗറിലെ സ്ഥാപനത്തില്‍ സഹോദരിക്ക് ബ്യൂട്ടീഷ്യന് കോഴ്സിന് ചേരാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചായിരുന്നു പ്രതി യുവതിയെ അറിയിച്ചത്.
ജ്യോതിഷിയാണെന്ന് സ്വയം പരിചയപ്പെടുത്തിയ മോഹൻകുമാർ ബിസിനസ് വളര്‍ച്ചയ്ക്കായി പ്രത്യേക പൂജകള്‍ നടത്താമെന്ന് യുവതിയെ ധരിപ്പിക്കുകയായിരുന്നു. പൂജകള്‍ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ ഭര്‍ത്താവിനെയും മകനെയും വീട്ടില്‍നിന്ന് പുറത്തേക്ക് പറഞ്ഞയച്ചു.
ഒരു മരത്തിന് ചുറ്റും ഒരു മണിക്കൂര്‍ വലം വയ്ക്കണമെന്നും ഇവരോട് നിര്‍ദേശിച്ചു. പിന്നാലെ വീട്ടിൽ ഒറ്റയ്ക്കായ യുവതിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനശ്രമം എതിർത്തപ്പോൾ ദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
