ഫാ​ഷ​ൻ ലോ​ക​ത്തെ വി​സ്മ​യ​ത്തി​ര​യി​ലാ​ഴ്ത്തി​യ ഇ​ന്ത്യ​ൻ സാ​ന്നി​ധ്യം, മെറ്റ് ഗാല വേദിയിൽ ക​ര​ണ്‍ ജോ​ഹ​ർ- അ​ന​ന്യ ബി​ര്‍​ള​ തിളക്കം!

ലോ​കോ​ത്ത​ര ഫാ​ഷ​ന്‍ വേ​ദി​യാ​യ മെ​റ്റ് ഗാ​ല​യി​ല്‍ ആ​ദ്യ​മാ​യി കാ​ൽ​വ​യ്പ്പ് ന​ട​ത്തി​യ വി​സ്മ​യ​താ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ ക​ര​ണ്‍ ജോ​ഹ​റും ഇ​ന്ത്യ​ന്‍ ശ​ത​കോ​ടീ​ശ്വ​ര​ന്‍ കു​മാ​ര്‍ മം​ഗ​ളം ബി​ര്‍​ള​യു​ടെ മ​ക​ളും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബെം​ഗ​ളൂ​രു ടീം ​ഉ​ട​മ​യു​മാ​യ അ​ന​ന്യ ബി​ര്‍​ള​യു​മാ​ണ് ഫാ​ഷ​ൻ ലോ​ക​ത്തെ വേ​റി​ട്ട വ​സ്ത്ര​ധാ​ര​ണം കൊ​ണ്ട് വി​സ്മ​യി​പ്പി​ച്ച​ത്. രാ​ജാ ര​വി​വ​ര്‍​മ്മ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് നി​ര്‍​മി​ച്ച വ​സ്ത്ര​ത്തി​ല്‍ ക​ര​ണ്‍ ജോ​ഹ​ര്‍ എ​ത്തി​യ​പ്പോ​ള്‍ മി​സ്റ്റ​റി ലു​ക്ക് ന​ല്‍​കു​ന്ന ശി​ല്‍​പ്പ മാ​തൃ​ക​യി​ലു​ള്ള ലോ​ഹ മാ​സ്‌​ക് അ​ണി​ഞ്ഞാ​യി​രു​ന്നു അ​ന​ന്യ​യു​ടെ രം​ഗ​പ്ര​വേ​ശ​നം.

കോ​സ്റ്റ്യൂം ആ​ര്‍​ട്ടാ​യി​രു​ന്നു മെ​റ്റ് ഗാ​ല 2026 എ​ഡി​ഷ​ന്‍റെ തീം. ​ഇ​തി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ വേ​ഷം. പ്ര​മു​ഖ ഡി​സൈ​നാ​യ മ​നീ​ഷ് മ​ല്‍​ഹോ​ത്ര​യാ​ണ് ക​ര​ണ്‍ ജോ​ഹ​റി​നു വേ​ണ്ടി വ​സ്ത്രം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്. ര​വി​വ​ര്‍​മ്മ ചി​ത്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധ നേ​ടി​യ ഹം​സ ദ​മ​യ​ന്തി, കാ​ദം​ബ​രി, അ​ര്‍​ജു​ന​നും സു​ഭ​ദ്ര​യും തു​ട​ങ്ങി​യ​വ ക​റു​പ്പ് നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു.
റോ​ബ​ര്‍​ട്ട് വ​ണ്‍ ഡി​സൈ​ന്‍ ചെ​യ്ത ക​റു​ത്ത ഗൗ​ണും വെ​ള്ളി നി​റ​ത്തി​ലു​ള്ള ലോ​ഹ മാ​സ്‌​കും ധ​രി​ച്ച് തി​ക​ച്ചും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ മെ​റ്റ് ഗാ​ല വേ​ദി​യെ​യും കാ​ണി​ക​ളെ​യും അ​ന​ന്യ ഞെ​ട്ടി​ച്ചു.

ആ​ധു​നി​ക ഫാ​ഷ​നും ക​ല​യും ചേ​ര്‍​ന്ന ഈ ​വേ​ഷം വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. പ​വ​ര്‍ ഡ്ര​സ്സി​ങും ക​ലാ​പ​ര​മാ​യ വേ​ഷ​വി​ധാ​ന​വും ഒ​ത്തു​ചേ​ര്‍​ന്ന രൂ​പ​ത്തി​ലാ​യി​രു​ന്നു അ​ന​ന്യ എ​ത്തി​യ​ത്. ക​ര​ണ്‍ ജോ​ഹ​റും അ​ന​ന്യ ബി​ര്‍​ള​യും ത​ങ്ങ​ളു​ടെ ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ​ങ്കു​വെ​ച്ച മെ​റ്റ് ഗാ​ല ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ​യ​ധി​കം വൈ​റ​ലാ​വു​ക​യും ആ​ളു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ക​രീ​ന ക​പൂ​ര്‍, അ​നി​ല്‍ ക​പൂ​ര്‍, മ​ലൈ​ക അ​റോ​റ തു​ട​ങ്ങി​യ സെ​ലി​ബ്രി​റ്റി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ര്‍ ആ​ശം​സ അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി. 2025 മെ​റ്റ് ഗാ​ല എ​ഡി​ഷ​നി​ല്‍ ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ഷാ​രൂ​ഖ് ഖാ​ന്‍ എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment