പയ്യന്നൂര്‍: ഭര്‍തൃമതിയായ യുവതിയേയും യുവതിയുടെ രണ്ടുമക്കളേയും കാണാനില്ലെന്ന യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.
രാമന്തളി കക്കമ്പാറയില് താമസിച്ചിരുന്ന മുപ്പതുകാരിയേയും അവളുടെ മക്കളേയും കാണാതായെന്നാണ് പരാതി. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് പത്തും ആറും വയസുള്ള മക്കളുമായി യുവതി വീട്ടില്‍നിന്നുമിറങ്ങിയത്.
വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് യുവതിയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മൊട്ടക്കുന്നിലെ യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നതായും പരാതിയിലുണ്ട്.
