യു​വ​തി​യേ​യും ര​ണ്ടു​മ​ക്ക​ളേ​യും കാ​ണാ​നി​ല്ലെ​ന്ന പരാതിയുമായി പിതാവ്

പ​യ്യ​ന്നൂ​ര്‍: ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യേ​യും യു​വ​തി​യു​ടെ ര​ണ്ടു​മ​ക്ക​ളേ​യും കാ​ണാ​നി​ല്ലെ​ന്ന യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന മു​പ്പ​തു​കാ​രി​യേ​യും അ​വ​ളു​ടെ മ​ക്ക​ളേ​യും കാ​ണാ​താ​യെ​ന്നാ​ണ് പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് പ​ത്തും ആ​റും വ​യ​സു​ള്ള മ​ക്ക​ളു​മാ​യി യു​വ​തി വീ​ട്ടി​ല്‍​നി​ന്നു​മി​റ​ങ്ങി​യ​ത്.

വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി​യു​ടെ പി​താ​വ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. മൊ​ട്ട​ക്കു​ന്നി​ലെ യു​വാ​വിന്‍റെ കൂ​ടെ പോ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യും പ​രാ​തി​യി​ലു​ണ്ട്.

Related posts

Leave a Comment