ഇരുപത്തിമൂന്നുവയസുകാരിയുടെ സ്വന്തം എയർ ബിഎൻബി ! യോഷി ജിറാഫിന്‍റെ കൂടെ നിങ്ങൾക്കും ഉറങ്ങാം; ഒ​ക്ല​ഹോ​മ​യി​ലെ ജിറാഫ് എയർ ബിഎൻബി

വ്യ​ത്യ​സ്ത ത​രം ആ​ശ​യ​ങ്ങ​ളാ​കും ആ​ളു​ക​ൾ​ക്ക്, പ​ല​ർ​ക്കും പ​ല വേ​റി​ട്ട ചി​ന്ത​ക​ളാ​യി​രി​ക്കും മ​ന​സി​ൽ നി​റ​യു​ന്ന​ത് അ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ പു​തി​യൊ​രു ആ​ശ​യ​ത്തി​നു രൂ​പം ന​ല്കി​യ 23 കാ​രി​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം. ഉ​റ​ക്ക​മു​ണ​രു​ന്പോ​ൾ പ​ക്ഷി​ക​ളു​ടെ ക​ള​ക​ള​ഗാ​നം കേ​ട്ടു​ണ​രു​ന്ന​തി​നെ​കു​റി​ച്ച് ആ​ലോ​ച്ചി​ട്ടു​ണ്ടോ, എ​ന്നാ​ൽ അ​തു​പോ​ലെ​യൊ​രു സൗ​ക​ര്യ​മാ​ണ് ഈ 23​കാ​രി ന​ല്കു​ന്ന​ത്. പ​ക്ഷേ ചെ​റി​യ ഒ​രു ട്വി​സ്റ്റ് മാ​ത്രം, ഉ​ണ​രു​മ്പോ​ൾ നി​ങ്ങ​ളു​ടെ അ​ടു​ത്ത് ഒ​രു ജി​റാ​ഫ് ഉ​ണ്ടാ​കു​മെ​ന്ന് മാ​ത്രം.

അ​മേ​രി​ക്ക​യി​ലെ ഒ​ക്ല​ഹോ​മ​യി​ലു​ള്ള 23 വ​യ​സ്സു​കാ​രി​യാ​യ കം​റി​ൻ ഗ്രാ​ന്‍റാ​ണ് ലോ​ക​ത്തെ ത​ന്നെ അ​പൂ​ർ​വ്വ​മാ​യ ജി​റാ​ഫ് എ​യ​ർ ബി​എ​ൻ​ബി ഒ​രു​ക്കി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ​ത്. കം​റി​ൻ ത​ന്‍റെ ഫാ​മി​ലെ പ​ഴ​യൊ​രു ക​ള​പ്പു​ര മ​നോ​ഹ​ര​മാ​യ ഒ​രു താ​മ​സ​സ്ഥ​ല​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. അ​വി​ടെ അ​തി​ഥി​ക​ൾ​ക്ക് യോ​ഷി എ​ന്ന ജി​റാ​ഫി​ന്‍റെ തൊ​ട്ട​ടു​ത്ത് കി​ട​ന്നു​റ​ങ്ങാ​നും അ​തി​ന് ഭ​ക്ഷ​ണം ന​ൽ​കാ​നും സാ​ധി​ക്കും.​ജി​റാ​ഫി​നെ കൂ​ടാ​തെ സീ​ബ്ര​ക​ൾ, ഒ​ട്ട​ക​ങ്ങ​ൾ, കം​ഗാ​രു​ക്ക​ൾ, ഓ​ട്ട​റു​ക​ൾ തു​ട​ങ്ങി നൂ​റി​ല​ധി​കം മൃ​ഗ​ങ്ങ​ൾ കം​റി​ന്‍റെ ഈ ​മൃ​ഗ​ശാ​ല​യി​ലു​ണ്ട്.

ടി​ക് ടോ​ക്കി​ലൂ​ടെ​യും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യും ത​ന്‍റെ വെ​റൈ​റ്റി ആ​ശ​യ​ത്തി​ന് കോ​ടി​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രെ​യാ​ണ് കം​റി​ന് ല​ഭി​ച്ച​ത്. മൃ​ഗ​സ്നേ​ഹി​ക​ൾ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം യാ​ത്ര ചെ​യ്ത് ഇ​വി​ടെ താ​മ​സി​ക്കാ​ൻ എ​ത്തു​ന്നു​ണ്ട്. വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഇ​ത്ത​ര​ത്തി​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​മാ​യി ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഔ​ദ്യോ​ഗി​ക അ​നു​മ​തി​ക​ളും കം​റി​ൻ നേ​ടി​യി​ട്ടു​ണ്ട്.

അ​വി​ടെ താ​മ​സ​ത്തി​നാ​യി എ​ത്തു​ന്ന അ​തി​ഥി​ക​ളെ മ​നോ​ഹ​ര​മാ​യാ​ണ് കം​റി​ൻ സ്വീ​ക​രി​ക്കു​ന്ന​തും അ​വ​ർ​ക്ക് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ന്ന​തും. ചെ​റു​പ്പ​ത്തി​ൽ മ​ന​സി​ലു​ണ്ടാ​യ ഒ​രു ആ​ശ​യ​മാ​ണ് ഇ​ന്ന് ഇ​ത്ര വ​ലി​യ ബി​സി​ന​സ് ആ​യി മാ​റി​യ​തെ​ന്നും ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ജി​റാ​ഫി​ന് പ​ക​രം ലെ​മു​വ​ർ ആ​യി​രു​ന്നു​വെ​ന്നും പ​ല വി​നോ​ദ സ​ഞ്ചാ​രി​ക​ളും ഇ​വി​ടെ താ​മ​സി​ക്കാ​നാ​യി മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര ചെ​യ്ത് വ​ന്ന ക​ഥ​യു​മൊ​ക്കെ കം​റി​ൻ വ്യ​ക്ത​മാ​ക്കു​ന്നു. did not begin with giraffes.https://www.instagram.com/reel/DW0OH0lDRCB/embed/captioned/?cr=1&v=14&wp=540&rd=https%3A%2F%2Fwww.ndtv.com&rp=%2Foffbeat%2Fthis-23-year-old-woman-built-an-airbnb-where-you-wake-up-next-to-a-giraffe-11460188#%7B%22ci%22%3A0%2C%22os%22%3A3708%2C%22ls%22%3A2356%2C%22le%22%3A3419%7D

 

Related posts

Leave a Comment