ഒരു ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെങ്കില്‍ നല്ല ഭാവി കാണുന്നില്ലെങ്കില്‍ വീണ്ടും ആ ബിസിനസിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാതെ ക്ലോസ് ചെയ്യുന്നതാണ് നല്ലതെന്ന് നമിത പ്രമോദ്.
വെറുതെ കാശ് ചെലവിട്ട് കൂടുതല്‍ മോശമാക്കാതെ എവിടെ കൈയില്‍ നിന്ന് പാളി എന്ന് തോന്നുന്നോ അവിടെ വെച്ച് ക്ലോസ് ചെയ്യുക. എന്നിട്ട് അടുത്തത് ചിന്തിക്കാം. ഞാന്‍ ക്ലോത്തിംഗ് ബിസിനസ് തുടങ്ങിയിരുന്നു. ടീ ഷര്‍ട്ടുകളായിരുന്നു. പക്ഷേ, അത് വര്‍ക്കൗട്ടായില്ല. അപ്പോള്‍ ഞാനത് ക്ലോസ് ചെയ്തു. പെപ്രിക്ക എന്നായിരുന്നു ടീ ഷര്‍ട്ട് ബ്രാന്‍ഡിന്റെ പേര്. പ്രൊഡക്ഷന്‍ കൂട്ടിയതാണ് തിരിച്ചടിയായത്.
തുടക്കത്തില്‍ തന്നെ ഒരുപാട് സ്റ്റോക്കുകള്‍ ഉണ്ടായിരുന്നു. മെന്‍സ് വെയറിന് കുറച്ച് ചലഞ്ചിംഗ് ആയ ഘട്ടമാണിത്. ഞാനതില്‍നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പ്ലാനിംഗ് ഇല്ലാത്തതുകൊണ്ട് ബ്രാന്‍ഡിനെയും ബാധിച്ചു. സമ്മര്‍ ടൗണ്‍ എന്ന കഫേ തുടങ്ങിയതിനുപിന്നില്‍ ഭക്ഷണം കഴിക്കാനും ആസ്വദിക്കാനും എനിക്കിഷ്ടമാണ്. ഞങ്ങള്‍ക്ക് ഇങ്ങനെയൊരു ബിസിനസിനുള്ള റിസോഴ്സസ് ഉണ്ടായിരുന്നു. അപ്പോള്‍ കുറച്ചുകൂടെ എളുപ്പമായിരുന്നു എന്ന് നമിത പ്രമോദ് പറഞ്ഞു.
