പാ​ർ​ട്ടി​കോ​ട്ട​യി​ൽ നേതൃത്വത്തി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച് ഫ്ലെക്സ്

അ​മ്പ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്കു പി​ന്നാ​ലെ പാ​ർ​ട്ടി​ കോ​ട്ട​യി​ൽ സി​പി​എ​മ്മി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച് ഫ്ളെ​ക്സ്. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് വെ​ള്ള​ക്ക​ട​യി​ലാ​ണ് ഇ​ന്ന​ലെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച് ഫ്ളെ​ക്സ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

“ഞാ​നും എ​ന്‍റെ ഭാ​ര്യ​യും ത​ട്ടാ​നു​മാ​ക​രു​ത് പാ​ർ​ട്ടി’ എ​ന്ന​താ​ണ് പ്ര​ധാ​ന വാ​ച​കം. പാ​ർ​ട്ടി​ക്കു വേ​ണ്ട​ത് ഭ​ര​ണ​മ​ല്ല. ചേ​ർ​ത്തു​പി​ടി​ക്കേ​ണ്ട​ത് നേ​തൃ​ത്വ​മാ​ണ്. തി​രു​ത്തേ​ണ്ട​ത് തി​രു​ത്തി​ത്ത​ന്നെ​ പോ​ക​ണം.

അ​തു നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ത​ന്നെ​യാ​ക​ട്ടെ എ​ന്നും ഫ്ലെ​ക്സ് ബോ​ർ​ഡി​ലു​ണ്ട്. സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​പ്ര​ദേ​ശം. ഇ​വി​ടെ​യാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​ണി​ക​ൾ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment