ആ​ധാ​ർ ച​ട്ട​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ: രേ​ഖ​ക​ളു​ടെ പു​തി​യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി

പ​ര​വൂ​ർ:​ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ്, അ​പ്‌​ഡേ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ വ​രു​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. കു​ട്ടി​ക​ൾ, മു​തി​ർ​ന്ന​വ​ർ, ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ൾ, പ്ര​വാ​സി​ക​ൾ, വി​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്ക് ആ​ധാ​ർ എ​ടു​ക്കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നും ഇ​നി മു​ത​ൽ പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തി​രി​ച്ചു​ള്ള രേ​ഖ​ക​ൾ ന​ൽ​ക​ണം. ആ​ധാ​ർ സം​വി​ധാ​ന​ത്തി​ന്‍റെ സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വ്യാ​ജ​രേ​ഖ​ക​ൾ ത​ട​യു​ന്ന​തി​നു​മാ​ണ് യു​ണീ​ക്ക് ഐ​ഡ​നന്‍റിഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ 2016-ലെ ​ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

  • കു​ട്ടി​ക​ൾ​ക്ക് കു​ടും​ബ​നാ​ഥ​ന്‍റെ
    ആ​ധാ​ർ നി​ർ​ബ​ന്ധം
    അ​ഞ്ച് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​ധാ​ർ എ​ൻ​റോ​ൾ​മെന്‍റിന് കു​ടും​ബ​നാ​ഥ​ൻ അ​ധി​ഷ്ഠി​ത സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കി. മാ​താ​പി​താ​ക്ക​ളു​ടെ​യോ നി​യ​മ​പ​ര​മാ​യ ര​ക്ഷി​താ​ക്ക​ളു​ടെ​യോ സാ​ധു​വാ​യ ആ​ധാ​ർ ഇ​തി​നാ​യി ആ​വ​ശ്യ​മാ​ണ്. കു​ട്ടി​യു​ടെ ആ​ധാ​റി​ലെ വി​ലാ​സം കു​ടും​ബ​നാ​ഥ​ന്‍റെ ആ​ധാ​റി​ലെ വി​ലാ​സ​ത്തി​ന് തു​ല്യ​മാ​യി​രി​ക്കും. കു​ട്ടി​ക​ളു​ടെ എ​ൻ​റോ​ൾ​മെന്‍റ് സ​മ​യ​ത്ത് ര​ക്ഷി​താ​ക്ക​ളി​ൽ ഒ​രാ​ളു​ടെ ബ​യോ​മെ​ട്രി​ക് സ്ഥി​രീ​ക​ര​ണം നി​ർ​ബ​ന്ധ​മാ​ണ്. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ജ​ന​ന​ത്തീ​യ​തി തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന രേ​ഖ.
  • മുതി​ർ​ന്ന​വ​ർ​ക്കു​ള്ള രേ​ഖ​ക​ൾ
    18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ആ​ധാ​ർ എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നു​മു​ള്ള രേ​ഖ​ക​ളു​ടെ പ​ട്ടി​ക വി​പു​ലീ​ക​രി​ച്ചു. പാ​സ്‌​പോ​ർ​ട്ട്, റേ​ഷ​ൻ കാ​ർ​ഡ്, വോ​ട്ട​ർ ഐ​ഡി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പെ​ൻ​ഷ​ന​ർ കാ​ർ​ഡ്, ബാ​ങ്ക് രേ​ഖ​ക​ൾ, വൈ​ദ്യു​തി-​വെ​ള്ളം-​ഗ്യാ​സ് ബി​ല്ലു​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ് രേ​ഖ​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ന​ൽ​കു​ന്ന രേ​ഖ​ക​ളെ​ല്ലാം അ​ത​ത് അഥോരി​റ്റി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​യി​രി​ക്ക​ണം.
  • ട്രാൻ​സ്‌​ജെ​ൻ​ഡ​ർ​മാ​ർ​ക്കും
    ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഇ​ള​വ്
    ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഐ​ഡ​ന്‍റിറ്റി കാ​ർ​ഡു​ക​ളോ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യും വി​ലാ​സം തെ​ളി​യി​ക്കാ​നും ഉ​പ​യോ​ഗി​ക്കാം. പേ​രും ലിം​ഗ​മാ​റ്റ​വും ആ​ധാ​റി​ൽ പു​തു​ക്കാ​നും ഈ ​രേ​ഖ​ക​ൾ മ​തി​യാ​കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ, അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ, ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി ജി​ല്ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ​മാ​ർ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അം​ഗീ​കൃ​ത രേ​ഖ​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
  • മ​റ്റ് പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ
    വി​ലാ​സം തെ​ളി​യി​ക്കാ​ൻ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ർ​ക്കാ​യി എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ന്മാ​ർ എ​ന്നി​വ​ർ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ശ്ചി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അം​ഗീ​ക​രി​ക്കും.
    നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ പൗ​ര​ന്മാ​ർ​ക്കും ഒ​സി​ഐ കാ​ർ​ഡു​ട​മ​ക​ൾ​ക്കും ന​ൽ​കു​ന്ന ആ​ധാ​റി​ന് പത്തു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യു​ണ്ടാ​കും. മ​റ്റ് വി​ദേ​ശ പൗ​ര​ന്മാ​രു​ടെ ആ​ധാ​ർ കാ​ലാ​വ​ധി അ​വ​രു​ടെ വി​സ​യു​ടെ​യോ എ​ഫ്ആ​ർ​ആ​ർ​ഒ ര​ജി​സ്ട്രേ​ഷ​ന്‍റെ​യോ കാ​ലാ​വ​ധി​ക്ക് തു​ല്യ​മാ​യി​രി​ക്കും.
    വ്യാ​ജ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ത​ട്ടി​പ്പു​ക​ൾ ത​ട​യാ​ൻ പു​തി​യ ക​ർ​ശ​ന​മാ​യ വെ​രി​ഫി​ക്കേ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment