ചെ​റു​കി​ട ബി​സി​ന​സ് മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വ്: വാ​ട്ട്‌​സ്ആ​പ്പ് ബി​സി​ന​സ് എ​ഐ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു

രാ​ജ്യ​ത്തെ ചെ​റു​കി​ട ബി​സി​ന​സ് മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വേ​കി വാ​ട്ട്‌​സ്ആ​പ്പ് ബി​സി​ന​സ് എ​ഐ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​യി​ലെ എ​ല്ലാ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ലും ഈ ​സേ​വ​നം ല​ഭ്യ​മാ​കും.

ബി​സി​ന​സു​കാ​ർ​ക്ക് അ​വ​രു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി 24 മ​ണി​ക്കൂ​റും സം​വ​ദി​ക്കാ​നും, ഉ​ത്പ​ന്ന​ങ്ങ​ൾ ശു​പാ​ർ​ശ ചെ​യ്യാ​നും, വി​ൽ​പ​ന വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സം​വി​ധാ​നം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ബി​സി​ന​സ് ഉ​ട​മ​ക​ളു​ടെ അ​ഭാ​വ​ത്തി​ലും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് മ​റു​പ​ടി ന​ൽ​കാ​ൻ എ​ഐ ഏ​ജ​ന്‍റു​ക​ൾ​ക്ക് സാ​ധി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ത​ന​താ​യ ഭാ​ഷ​ക​ളി​ൽ ബി​സി​ന​സു​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താം. കോ​ഡിം​ഗോ സ​ങ്കീ​ർ​ണ​മാ​യ സോ​ഫ്റ്റ്‌​വെ​യ​റു​ക​ളോ ഇ​ല്ലാ​തെ ത​ന്നെ ബി​സി​ന​സ് ഉ​ട​മ​ക​ൾ​ക്ക് ഉ​ത്പ​ന്ന വി​വ​ര​ങ്ങ​ളും കാ​റ്റ​ലോ​ഗും അ​പ്‌​ലോ​ഡ് ചെ​യ്ത് എ​ഐ സ​ജ്ജ​മാ​ക്കാം. വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ട്ട്‌​സ്ആ​പ്പ് ചാ​റ്റി​ലൂ​ടെ നേ​രി​ട്ട് പ​ണ​മ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കും.

ചെ​റു​കി​ട ബി​സി​ന​സു​ക​ളു​ടെ ന​ട്ടെ​ല്ലാ​യ ഉ​പ​ഭോ​ക്തൃ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഈ ​നീ​ക്കം സ​ഹാ​യി​ക്കു​മെ​ന്ന് മെ​റ്റ ഇ​ന്ത്യ ബി​സി​ന​സ് മേ​ധാ​വി​ക​ൾ വ്യ​ക്ത​മാ​ക്കി. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ലും പ്ര​വൃ​ത്തി​സ​മ​യ​ത്തി​ന് ശേ​ഷ​വും ല​ഭി​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​തെ കൈ​കാ​ര്യം ചെ​യ്യാ​ൻ ഇ​ത് ബി​സി​ന​സു​കാ​രെ സ​ഹാ​യി​ക്കും.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​സേ​വ​നം ഉ​പ​യോ​ഗി​ച്ച പ​ല സ്ഥാ​പ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ 40 ശ​ത​മാ​നം വ​രെ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും മെ​റ്റ ബി​സി​ന​സ് മേ​ധാ​വി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment