ആലപ്പുഴ: കെഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം മർദിച്ച സംഭവത്തിൽ ഉടൻ നടപടി. ഗൺമാൻ അടക്കം അഞ്ച് പോലീസുകാരെയും ഉടൻ സസ്പെൻഡ് ചെയ്യും.
ഗണ്മാന് അനില്‍കുമാര്‍, സുരക്ഷാ ജീവനക്കാരന് എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരനായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യുക. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങളും ചുമത്തും. എഡിജിപി എം ആര് അജിത് കുമാറിനോട് വിശദീകരണം തേടാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കാനാണ് നീക്കം.
