കാസര്‍കോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. കാസര്‍കോട് പാണലത്താണ് സംഭവം. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. യുവതിയുടെ മരണത്തില്‍ ആരോപണവുമായി സുഫൈദയുടെ കുടുംബം രംഗത്തെത്തി.
സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഭർത്താവിന്റെ വീട്ടിൽ നിന്നും ഉണ്ടായിരുന്നെന്നും അതെത്തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് യുവതിയുടെ കുടുംബം പറയുന്നത്. കുടുംബം വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ആദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
