ല​ക്ഷ​ങ്ങ​ളു​ടെ ഹെ​റോ​യി​നു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വി​ല്പ​ന ന​ട​ത്തി​വ​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. പ​ശ്ചി​മബം​ഗാ​ൾ മാ​ൾ​ഡ സ്വ​ദേ​ശി മ​സി​ദു​ർ റ​ഹ്‌മാനാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽനി​ന്ന് വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന 37 ഗ്രാം ​ഹെ​റോ​യി​നും ആ​റു ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ല​ഹ​രി​വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ചും ആ​ല​പ്പു​ഴ ഇ​ന്‍റലി​ജ​ൻ​സ് ബ്യൂ​റോ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പു​റ​കു​വ​ശ​ത്തു​ള്ള റോ​ഡി​ൽ വ​ച്ച് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​യാ​ളെ എ​ക്സൈ​സ് സം​ഘം വ​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന ഹെ​റോ​യി​നും ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്ത​ത്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ൾ​ക്കി​ട​യി​ലും വി​ത​ര​ണം ചെ​യ്യാ​നാ​യി എ​ത്തി​ച്ച​താ​ണ് ഈ ​മാ​ര​ക ല​ഹ​രി​മ​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ചെ​ങ്ങ​ന്നൂ​ർ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​സ​ജീ​വ്, ഐ​ബി ഇ​ൻ​സ്പെ​ക്ട​ർ വ​ഹാ​ബ്, അ​സി​. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ജി​ത്ത്, മ​ധു, സ​തീ​ശ​ൻ, ബി​ജു പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​വീ​ൺ, ശ്രീ​ക്കു​ട്ട​ൻ, അ​മ​ൽ, വി​ഷ്ണു, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​ജ​യ​ല​ക്ഷ്മി, ഡ്രൈ​വ​ർ ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment