ആ​റാ​ട്ടു​പു​ഴ​യി​ൽ ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു: കു​ടി​വെ​ള്ള​ത്തി​ൽ ഇ-​കോ​ളി ബാ​ക്ടീ​രി​യ

ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക​മാ​യി പ​ട​രു​ന്ന വ​യ​റി​ള​ക്ക​വും ഛർ​ദി​യും ഷി​ഗെ​ല്ല രോ​ഗ​ബാ​ധ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ​വ​രി​ൽ​നി​ന്നു ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ലാ​ണ് നാ​ല് പേ​ർ​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ രോ​ഗം ബാ​ധി​ച്ച​വ​രി​ൽ മൂ​ന്ന് പേ​ർ വീ​ട്ടി​ലും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. ഇ​തു​വ​രെ നൂ​റ്റ​ന്പ​തോ​ളം ആ​ളു​ക​ളാ​ണ് വ​യ​റി​ള​ക്കം, ഛർ​ദി എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​ത്. സാ​ധാ​ര​ണ​യാ​യി മ​ലി​ന​മാ​യ ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ക​ഴി​ച്ച് മൂ​ന്നു ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. വ​യ​റി​ള​ക്ക​ത്തോ​ടൊ​പ്പം മ​ല​ത്തി​ൽ ര​ക്ത​ത്തി​ന്‍റെ സാ​ന്നി​ധ്യം കാ​ണു​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. കു​ട്ടി​ക​ളി​ലും മു​തി​ര്‍​ന്ന​വ​രി​ലും ഒ​രു​പോ​ലെ രോ​ഗം ക​ണ്ടു​വ​രു​ന്നു​ണ്ട്. ക​ടു​ത്ത ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച 20 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

ഇ​തി​ൽ​നി​ന്നാ​ണ് നാ​ലു പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ് ആ​യ​ത്. രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട നി​ര​വ​ധി ആ​ളു​ക​ൾ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ന​ടി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തി​യ കു​ടി​വെ​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ല​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളി​ലാ​ണ് ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി​യ​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ളി​ലെ ചോ​ർ​ച്ച​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ത്ത​താ​ണ് കു​ടി​വെ​ള്ളം മ​ലി​ന​മാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​യ​താ​ണ് പ​ഞ്ചാ​യ​ത്തി​ൽ രോ​ഗം പ​ട​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ ആ​ഴ്ച സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി​യി​രു​ന്ന​താ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും പ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വീ​ണ്ടും ക്ലോ​റി​നേ​ഷ​ൻ ശ​ക്ത​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ദ്യം ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 12, 13 വാ​ർ​ഡു​ക​ളി​ലാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ങ്കി​ലും നി​ല​വി​ൽ ഇ​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

സ്കൂ​ൾ തു​റ​ക്കു​ന്ന​ത് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നീ​ട്ടി; നി​യ​ന്ത്ര​ണം മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ബാ​ധ​ക​​മെ​ന്ന് പ​ഞ്ചാ​യ​ത്ത്
ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ​യും കു​ടി​വെ​ള്ള​ത്തി​ൽ ഇ-​കോ​ളി ബാ​ക്ടീ​രി​യ​യും സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​ത് ജൂ​ൺ ഒ​ന്നുമു​ത​ൽ 15 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ ഉ​ത്ത​ര​വി​റ​ക്കി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 7, 9, 12, 13, 14, 15, 17 എ​ന്നീ വാ​ർ​ഡു​ക​ളി​ലെ സ്കൂ​ളു​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളും തു​റ​ക്കു​ന്ന​ത് നീ​ട്ട​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ക​ള​ക്ട​റു​ടെ അ​ടി​യ​ന്ത​ര ന​ട​പ​ടി.

എ​ന്നാ​ൽ, രോ​ഗ​വ്യാ​പ​ന​മു​ള്ള ഈ ​വാ​ർ​ഡു​ക​ളി​ൽനി​ന്നു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലും പോ​യി പ​ഠി​ക്കു​ന്നു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​വ​രെ​ക്കൂ​ടി നി​യ​ന്ത്ര​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും രോ​ഗം അ​തി​വേ​ഗം പ​ട​രാ​ൻ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. കു​ട്ടി​ക​ൾ കൂ​ട്ട​ത്തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും എ​ത്തു​ന്ന​ത് രോ​ഗ​വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ള്ള​തി​നാ​ൽ, ഭാ​ഗി​ക​മാ​യ നി​യ​ന്ത്ര​ണം മാ​റ്റി ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളും ട്യൂ​ഷ​ൻ സെ​ന്‍ററു​ക​ളും അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മു​ന​ത്ത് ഫ​ഹ​ദ് ക​ള​ക്ട​ർ​ക്ക് അ​ടി​യ​ന്ത​ര ക​ത്ത് ന​ൽ​കി.
അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗ​മാ​യ​തി​നാ​ലും സ​മ്പ​ർ​ക്ക സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രോ​ട് അ​ടു​ത്ത ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൃ​ത്യ​മാ​യി ക്വാ​റ​ന്‍റൈനി​ൽ തു​ട​രാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ-​ബോ​ധ​വ​ത്കര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​ട്ടു​ണ്ട്. പൈ​പ്പു​ക​ളി​ലെ ലീ​ക്കു​ക​ൾ കാ​ര​ണം കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​യ​താ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ, പ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക്ലോ​റി​നേ​ഷ​ൻ ശ​ക്ത​മാ​ക്കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഇ​തി​നൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ക്ലോ​റി​ൻ ടാ​ബ്‌​ലെ​റ്റു​ക​ൾ നേ​രി​ട്ട് എ​ത്തി​ച്ചു ന​ൽ​കിവ​രു​ന്നു​ണ്ട്. രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ൽ സ​ർ​ബ​ത്ത്, ജ്യൂ​സ് എ​ന്നി​വ വി​ൽ​ക്കു​ന്ന​ത് താ​ത്കാലി​ക​മാ​യി ഒ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റുക​ൾ വ​ഴി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ബോ​ധ​വ​ത്്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രോ​ഗ​യ​പ​ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന​ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ന് ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ​യും മ​റ്റ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. ഫീ​ൽ​ഡ് ത​ല​ത്തി​ൽ ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ബൂ​ട്ട്, ഗ്ലൗ​സ് തു​ട​ങ്ങി​യ സു​ര​ക്ഷാ സാ​മ​ഗ്രി​ക​ൾ ഈ ​യോ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

Related posts

Leave a Comment