സ്വ​കാ​ര്യ​ത​യി​ലേ​ക്ക് കാ​മ​റ നീ​ട്ടി​യാ​ൽ അ​ഴി​യെ​ണ്ണും; മൂ​ന്നു വ​ർ​ഷം ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ വ​രെ പി​ഴ​യും; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: അ​നു​മ​തി​യി​ല്ലാ​തെ ആ​ളു​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് മൊ​ബൈ​ൽ കാ​മ​റ​ക​ൾ കൊ​ണ്ടു​ചെ​ല്ലു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. ഇ​ത്ത​ര​ക്കാ​ർ​ക്ക് അ​ഴി​യെ​ണ്ണേ​ണ്ടി വ​രു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഒ​രോ പൗ​ര​നും ഉ​റ​പ്പു​ന​ൽ​കു​ന്ന സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശം ഒ​രു മൗ​ലി​കാ​വ​കാ​ശ​മാ​ണ്. ഒ​രാ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​യാ​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തോ, അ​ത് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യോ അ​ല്ലാ​തെ​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​തോ കു​റ്റ​കൃ​ത്യ​മാ​ണ്. മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

ന​ട​ൻ സ​ലിം​കു​മാ​റി​ന്‍റെ സം​സ്‌​കാ​ര വേ​ള​യി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. 2000ലെ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്‌​ട് സെ​ക്‌​ഷ​ൻ (66ഇ) ​പ്ര​കാ​രം ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ച് ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ​ക​ളോ പ​ക​ർ​ത്തു​ക​യോ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് കു​റ്റ​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment