തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മുന്‍പ് നടന്ന സിപിഎം- ബിജെപി സംഘര്‍ഷത്തിന്റെ വിരോധമാണ് ഇന്നലെ രാത്രിയില്‍ ബിജെപി കൗണ്‍സിലറുടെ അറസ്റ്റില്‍ കലാശിച്ചതെന്ന് മേയര്‍ വി.വി. രാജേഷ്. വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ അറസ്റ്റ് ചെയ്തത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ്.
പോലീസ് വെടിയൂതിര്ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാപ്പ കേസ് ചുമത്തിയ കാര്യം പോലീസ് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയില്ല. ചിക്കന്‍ പോക്സ് ബാധിച്ച സുഗതന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ സാവകാശം വേണമെന്ന് കാട്ട് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പോലീസ് തിടുക്കപ്പെട്ട് നടപടി സ്വീകരിച്ചത്.
വട്ടിയൂര്‍ക്കാവ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നേരത്തെ തന്നെ ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥനാണ്. സിപിഎം നേതാക്കളുമായി ബന്ധമുള്ള ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ക്കെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ പരാതികള്‍ നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധിത അവധിയെടുത്തിരുന്ന സിഐയെ മടക്കി കൊണ്ട് വന്നത് സിപിഎം എംഎല്‍എ ആണെന്നും മേയര്‍ ആരോപിച്ചു.
