കാ​മു​കി​ക്ക് മൂന്ന് ലക്ഷത്തിന്‍റെ കമ്പ്യൂട്ടർ സ​മ്മാ​നം ന​ല്കി കാ​മു​ക​ൻ; പി​റ്റേ​ദി​വ​സം ബ​ന്ധം ഉ​പേ​ക്ഷി​ച്ച് കാ​മു​കി, യു​വാ​വ് നി​യ​മോ​പ​ദേ​ശം തേ​ടു​ന്നു.

ല​ണ്ട​ൻ: പ്ര​ണ​യ​ത്തി​ലി​രി​ക്കു​ന്ന​വ​ർ പ​ര​സ്‌​പ​രം വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ, സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കാ​നാ​യി മാ​ത്രം പ്ര​ണ​യ​ത്തി​ൽ തു​ട​രു​ന്ന ചി​ല​രു​മു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ച​യാ​കു​ന്ന​ത്.

മൂ​ന്നു​ല​ക്ഷ​ത്തി​ന്‍റെ ക​മ്പ്യൂ​ട്ട​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ കാ​മു​കി ഉ​പേ​ക്ഷി​ച്ചു​പോ​യ​താ​യി ആ​രോ​പി​ക്കു​ന്ന യു​വാ​വി​ന്‍റെ സോ​ഷ്യ​ൽ​മീ​ഡി​യാ പോ​സ്റ്റാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. കാ​മു​കി​യ്‌​ക്കെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​ക്കൊ​ണ്ടാ​ണ് യു​വാ​വ് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​മു​കി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന​പ്ര​കാ​ര​മാ​ണ് ഇ​ത്ര​യും വി​ല​കൂ​ടി​യ ഗെ​യി​മിം​ഗ് ക​മ്പ്യൂ​ട്ട​ർ സ​മ്മാ​നി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​യ വേ​ർ​പി​രി​യ​ൽ ത​ന്നെ ഇ​രു​ട്ടി​ലാ​ക്കി​യെ​ന്നും അ​യാ​ൾ സ​ങ്ക​ട​പ്പെ​ടു​ന്നു.

‘എ​ന്‍റെ കാ​മു​കി​ക്കൊ​പ്പം മൂ​ന്ന് വ​ർ​ഷ​മാ​യി. മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ഗെ​യി​മിം​ഗ് ക​മ്പ്യൂ​ട്ട​റാ​ണ് അ​വ​ൾ​ക്ക് ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. പി​റ്റേ​ദി​വ​സം അ​വ​ൾ എ​ന്നി​ൽ നി​ന്ന് വേ​ർ​പി​രി​ഞ്ഞു. ഇ​തെ​ന്നെ പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​ക്കി. അ​വ​ൾ മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ വേ​ർ​പി​രി​യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഈ ​വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​നം കി​ട്ടാ​നാ​ണ് ഇ​ത്ര​യും നാ​ൾ കാ​ത്തി​രു​ന്ന​തെ​ന്ന് അ​വ​ളു​ടെ കൂ​ട്ടു​കാ​രി പ​റ​ഞ്ഞ് അ​റി​ഞ്ഞു. അ​ത്ത​ര​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ സ്‌​ക്രീ​ൻ ഷോ​ട്ടു​ക​ൾ എ​നി​ക്ക് ല​ഭി​ച്ചു. യു​കെ​യി​ലെ നി​യ​മം അ​നു​സ​രി​ച്ച് സ​മ്മാ​ന​മാ​യി ല​ഭി​ച്ച ക​മ്പ്യൂ​ട്ട​ർ ഇ​പ്പോ​ൾ അ​വ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് തോ​ന്നു​ന്നു. പ​ക്ഷേ, അ​വ​ൾ എ​ന്‍റെ കാ​മു​കി അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​രി​ക്ക​ലും ഇ​ത്ര​യും വ​ലി​യ സ​മ്മാ​നം ന​ൽ​കി​ല്ലാ​യി​രു​ന്നു​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. ക​മ്പ്യൂ​ട്ട​ർ തി​രി​കെ ല​ഭി​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും മാ​ർ​ഗ​മു​ണ്ടോ​യെ​ന്നാ​ണ് യു​വാ​വ് ചോ​ദി​ക്കു​ന്ന​ത്.

പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​പേ​ർ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. നി​യ​പ​ര​മാ​യി പോ​യാ​ലും ലാ​പ്‌​ടോ​പ് ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് കൂ​ടു​ത​ൽ​പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. മാ​ത്ര​മ​ല്ല, കേ​സ് ന​ട​ത്തു​ന്ന​തി​നാ​യി വേ​ണ്ടി​വ​രു​ന്ന ചെ​ല​വ് ലാ‌​പ്‌​ടോ​പി​ന്‍റെ വി​ല​യെ​ക്കാ​ൾ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ അ​ഭി​പ്രാ​യം.

Related posts

Leave a Comment