കൊ​തു​കി​ൻ​കൂ​ട്ടം പാ​ഞ്ഞെ​ത്തു​ന്ന രം​ഗം, ഹൊ​റ​ർ സി​നി​മ​യെ വെ​ല്ലു​ന്ന കാ​ഴ്ച; ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

മോ​സ്‌​കോ: കൊ​തു​കു​ക​ൾ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ന്ന​തി​നെ​പ്പ​റ്റി കേ​ട്ടി​ട്ടു​ണ്ടാ​കു​മ​ല്ലോ , എ​ന്നാ​ൽ ഒ​രു ചു​ഴ​ലി​ക്കാ​റ്റ് പോ​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് കൊ​തു​കു​ക​ൾ നേ​ർ​ക്കു​നേ​ർ വ​രു​ന്ന​തി​നെ​പ്പ​റ്റി സ​ങ്ക​ൽ​പ്പി​ക്കാ​നാ​കു​മോ? അ​ത്ത​ര​ത്തി​ലൊ​രു അ​പൂ​ർ​വ്വ സം​ഭ​വ​മാ​ണ് റ​ഷ്യ​യി​ലെ ബു​റി​യേ​ഷ്യ മേ​ഖ​ല​യി​ൽ ന​ട​ന്ന​ത്. പ്ര​ശ​സ്‌​ത​മാ​യ ഷു​ച്ചി ത​ടാ​ക​ക്ക​ര​യി​ലെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യാ​ണ് കൊ​തു​കു​ക​ൾ പാ​ഞ്ഞ​ടു​ത്ത​ത്.

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ടാ​ക​ക്ക​ര​യി​ലെ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ. അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വി​ട​മാ​കെ ല​ക്ഷ​ക്ക​ണ​ക്കി​ന് കൊ​തു​കു​ക​ൾ ഇ​ര​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. കാ​ർ​മേ​ഘ​ത്താ​ൽ അ​ന്ത​രീ​ക്ഷം ഇ​രു​ളു​ന്ന​തു​പോ​ലെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം കൊ​തു​കു​ക​ളു​ടെ കൂ​ട്ട​ത്താ​ൽ പ്ര​ദേ​ശ​മാ​കെ മൂ​ടി. ഒ​രു​നി​മി​ഷം പോ​ലും അ​വി​ടെ നി​ൽ​ക്കാ​നാ​കാ​ത്ത​വി​ധം പ്രാ​ണി​ക​ൾ ആ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ​ഞ്ചാ​രി​ക​ൾ പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം അ​തി​വേ​ഗം അ​വ​ര​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​തി​വേ​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ഈ ​വ​ർ​ഷം കൊ​തു​കു​ശ​ല്യം രൂ​ക്ഷ​മാ​ണെ​ങ്കി​ലും ഇ​ത്ര​യും ഭ​യാ​ന​ക​മാ​യി കാ​ഴ്‌​ച ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഹൊ​റ​ർ സി​നി​മ​യെ അ​നു​സ്‌​മ​രി​ക്കു​ന്ന​താ​ണ് കാ​ഴ്‌​ച​യെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. റ​ഷ്യ​യി​ലെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്‌​ദ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. പെ​ട്ടെ​ന്നു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും ത​ടാ​ക​ത്തി​ന് ചു​റ്റു​മു​ള്ള ഈ​ർ​പ്പ​മു​ള്ള അ​ന്ത​രീ​ക്ഷ​വു​മാ​ണ് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​ത്ര​യ​ധി​കം പ്രാ​ണി​ക​ൾ പെ​രു​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ദ​ഗ്‌​ദ്ധ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. റ​ഷ്യ​യി​ലെ ആ​സ്‌​ട്രാ​ഖാ​ൻ പോ​ലു​ള്ള മ​റ്റ് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മാ​ന രീ​തി​യി​ൽ കൂ​ട്ട​മാ​യി എ​ത്തു​ന്ന കൊ​തു​കു​ക​ൾ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment