വ​ണ്ടി ച​ലി​ക്കു​ന്നി​ല്ല, സ​മ​യം പോ​കു​ന്നി​ല്ല; ബം​ഗ​ളൂ​രു​വി​ലെ ട്രാ​ഫി​ക് ദു​രി​തം പ​ങ്കു​വെ​ച്ച് യു​വാ​വ്; ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വച്ച വീ​ഡി​യോ വൈ​റ​ൽ

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ച​ർ​ച്ച​യാ​കു​ന്നു. കേ​വ​ലം 4.5 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ 47 മി​നി​റ്റോ​ളം സ​മ​യം വേ​ണ​മെ​ന്ന് കാ​ണി​ക്കു​ന്ന ജി​പി​എ​സ് മാ​പ്പി​ന്‍റെ വീ​ഡി​യോ പ​ങ്കു​വെ​ച്ചാ​ണ് ആ​ദി​ത്യ സ​ക്സേ​ന എ​ന്ന വ്യ​ക്തി ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് ദു​രി​തം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കാ​റി​ലെ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്റ് സ്ക്രീ​നി​ൽ നി​ന്നാ​ണ് ആ​ദി​ത്യ വീ​ഡി​യോ പ​ക​ർ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​വാ​ൻ 45 മി​നി​റ്റ് കാ​ണി​ച്ച മാ​പ്പി​ൽ, ഒ​രു മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്തി​ട്ടും ബാ​ക്കി സ​മ​യം വീ​ണ്ടും 45 മി​നി​റ്റാ​യി​ത്ത​ന്നെ തു​ട​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ത​മാ​ശ​രൂ​പേ​ണ ക്യാ​പ്ഷ​നി​ൽ കു​റി​ച്ചു.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ സ​മാ​ന​മാ​യ പ്ര​തി​ദി​ന അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ ബം​ഗ​ളൂ​രു​വി​ലെ ഈ ​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കൂ എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും അ​ഭി​പ്രാ​യം.

Related posts

Leave a Comment