‘രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ഒ​രി​ക്ക​ലും സ്വ​പ്‌​നം ക​ണ്ടി​രു​ന്നി​ല്ല: വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ൾ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് വ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ന്ന് സ​മൂ​ഹ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്’: ലോ​റ​ൻ​സ്

രാ​ഷ്‌​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ഒ​രി​ക്ക​ലും സ്വ​പ്‌​നം ക​ണ്ടി​രു​ന്നി​ല്ല​ന്ന് ലോ​റ​ൻ​സ്. താ​ൻ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ൾ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് വ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം നി​ന്ന് സ​മൂ​ഹ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ന്നും ഒ​രി​ക്ക​ലും താ​ൻ പ​ണ​ത്തി​നോ പ​ദ​വി​ക്കോ വേ​ണ്ടി ല​ക്ഷ്യ​മി​ട്ടി​ട്ടു​മി​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​റ​ൻ​സി​ന്‍റെ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

2017ലെ ​ജെ​ല്ലി​ക്കെ​ട്ട് പ്ര​തി​ഷേ​ധ സ​മ​യ​ത്താ​ണ് രാ​ഷ്‌​ട്രീ​യ​ത്തെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​ൻ തു​ട​ങ്ങി​യ​ത്. യു​വ​ജ​ന​ങ്ങ​ളു​ടെ വ​ലി​യ പ്ര​ക്ഷോ​ഭം ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് സീ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം സ്ഥാ​പി​ക്കാ​നാ​യി. ത​മി​ഴ​ക​ത്തി​ന്‍റെ സൂ​പ്പ​ർ സ്‌​റ്റാ​ർ ര​ജ​നി​കാ​ന്ത് എ​ന്‍റെ അ​ച്ഛ​നെ അ​ല്ലെ​ങ്കി​ൽ മൂ​ത്ത സ​ഹോ​ദ​ര​നെ പോ​ലെ​യാ​ണ്, ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന പ്ര​ഖ്യാ​പ​ന സ​മ​യ​ത്ത് താ​ൻ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മ​ന്ത്രി​സ്ഥാ​നം പോ​ലു​ള്ള പ​ദ​വി​ക​ൾ ഒ​രി​ക്ക​ലും ല​ക്ഷ്യ​മാ​ക്കി​യി​രു​ന്നി​ല്ല.

ഞാ​ൻ വി​ദ്വേ​ഷ രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രേ ഉ​റ​ച്ച നി​ല​പാ​ടു​ള്ള ആ​ളാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ന​ല്ല​ത് ചെ​യ്യു​ക മാ​ത്ര​മാ​ണ് എ​ന്‍റെ ല​ക്ഷ്യം. എ​ന്നാ​ൽ, രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള എ​ന്‍റെ ആ​ഗ്ര​ഹ​ത്തെ ആ​ദ്യം ശ​ക്ത​മാ​യി എ​തി​ർ​ത്ത​ത് അ​മ്മ​യാ​ണ്. രാ​ഷ്‌​ട്രീ​യം മ​ലി​ന​മാ​യ മേ​ഖ​ല​യാ​ണെ​ന്ന് പ​റ​ഞ്ഞ് അ​മ്മ എ​ന്നെ പി​ന്തി​രി​പ്പി​ച്ചു. അ​മ്മ​യാ​ണ് എ​നി​ക്ക് എ​ല്ലാം. അ​തി​നാ​ൽ ഞാ​ൻ തീ​രു​മാ​നം മാ​റ്റി​വ​ച്ചു.

വി​ജ​യ് രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തോ​ടെ ഞാ​ൻ ഏ​റെ ആ​വേ​ശ​ഭ​രി​ത​നാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം സി​നി​മാ ഗാ​ന​ങ്ങ​ളു​ടെ കൊ​റി​യോ​ഗ്രാ​ഫി ചെ​യ്‌​ത കാ​ലം മു​ത​ൽ തു​ട​ങ്ങി​യ​താ​ണ്. വി​ജ​യ് ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന ആ​ളാ​ണെ​ന്ന് എ​നി​ക്ക​റി​യാം. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യം ക​ണ്ട​പ്പോ​ൾ അ​മ്മ​യ്ക്കും വി​ശ്വാ​സം വ​ന്നു. അ​തോ​ടെ​യാ​ണ് അ​മ്മ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത് എ​ന്ന് ലോ​റ​ൻ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment