ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കു​ടു​ങ്ങി കു​മ​ളി​യി​ല്‍ ടൗ​ൺ; അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി

കു​മ​ളി: ടൗ​ണി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി. ഹോ​ളി​ഡേ ഹോം ​മു​ത​ല്‍ ടൗ​ണ്‍ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ 15 അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളാ​ണ് ആ​ദ്യഘ​ട്ട​ത്തി​ല്‍ ഒ​ഴി​പ്പി​ച്ച​ത്. കു​മ​ളി ടൗ​ണി​ല്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ല്‍​ന​ടയാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യാ​ന്‍ ക​ട​യു​ട​മ​ക​ള്‍​ക്ക് 15 ദി​വ​സ​ത്തെ സാ​വ​കാ​ശം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​യി​ലേ​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ങ്ങി​യ​ത്. റോ​ഡ​രി​കി​ല്‍നി​ന്ന് ക​ട​ക​ള്‍ മാ​റ്റാ​ന്‍ സ​ഹ​ക​രി​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് അ​വ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന സ​മീ​പ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​വ സ്ഥാ​പി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​സി​ഡന്‍റ് എം.​എം. വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

സ​ഹ​ക​രി​ക്കാ​ത്ത​വ​രു​ടെ പെ​ട്ടി​ക്ക​ട​ക​ള്‍ മു​രി​ക്ക​ടി​യി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.കു​മ​ളി ടൗ​ണി​ലെ തി​ര​ക്കേ​റി​യ ന​ട​പ്പാ​ത​ക​ള്‍ കൈ​യേ​റി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ല താ​ത്കാ​ലി​ക ക​ട​ക​ളും പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സോ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​തി​രേ നി​യ​മാ​നു​സൃ​ത ലൈ​സ​ന്‍​സ് എ​ടു​ത്ത് വ്യാ​പാ​രം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ള്‍ നേ​ര​ത്തേത​ന്നെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റോ​ബി​ന്‍ കാ​ര​ക്കാ​ട്ട്, ബി​ജു ദാ​നി​യേ​ല്‍, സി​റി​ല്‍ യോ​ഹ​ന്നാ​ന്‍, സ​ന്തോ​ഷ് ഉ​മ്മ​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍ സി​റി​ല്‍, നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​ി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

Related posts

Leave a Comment