വി​വി​ധ പേ​രു​ക​ളി​ലെ സ​ത്യ​പ്ര​തി​ജ്ഞ: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ 20 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ല്‍ ദൈ​വ​ങ്ങ​ളു​ടെ​യും ബ​ലി​ദാ​നി​ക​ളു​ടെ​യും പേ​രി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത 20 ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ റ​ദ്ദാ​ക്കി. നാ​ലാ​ഴ്ച​യ്ക്ക​കം വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ​സ്. പി. ​ദീ​പ​ക് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. ഭ​ര​ണ​ഘ​ട​നാ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്കി വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ‘ഗു​രു​ദേ​വ നാ​മ​ത്തി​ല്‍, ഉ​ദി​യ​ന്നൂ​ര്‍ ദേ​വി​യു​ടെ നാ​മ​ത്തി​ല്‍, കാ​വി​ല​മ്മ​യു​ടെ നാ​മ​ത്തി​ല്‍, ഭ​ഗ​വ​ത് നാ​മ​ത്തി​ല്‍, ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി​യു​ടെ നാ​മ​ത്തി​ല്‍, ഭാ​ര​താം​ബ​യു​ടെ നാ​മ​ത്തി​ല്‍, എ​ന്‍റെ പ്ര​സ്ഥാ​ന​ത്തി​ലെ ബ​ലി​ദാ​നി​ക​ളു​ടെ പേ​രി​ല്‍, ഭാ​ര​ത മാ​താ​വി​ന്‍റെ നാ​മ​ത്തി​ല്‍, തി​രു​വ​ല്ലം പ​ര​ശു​രാ​മ​ന്‍റെ നാ​മ​ത്തി​ല്‍, ആ​റ്റു​കാ​ല്‍ അ​മ്മ​യു​ടെ നാ​മ​ത്തി​ല്‍, ശ്രീ ​ഇ​രും​കു​ള​ങ്ങ​ര ദു​ര്‍​ഗ ഭ​ഗ​വ​തി​യു​ടെ നാ​മ​ത്തി​ല്‍, പ​ത്മ​നാ​ഭ​ന്‍റേ​യും ശ്രീ ​മ​ഹാ​വി​ഷ്ണു​വി​ന്‍റേ​യും നാ​മ​ത്തി​ല്‍, ശ്രീ​ക​ണ്‌​ഠേ​ശ്വ​ര​ന്‍ അ​മ്മ​യ​പ്പ​ന്‍ നാ​മ​ത്തി​ല്‍, അ​യ്യ​പ്പ നാ​മ​ത്തി​ല്‍, കാ​ര്യ​വ​ട്ടം ശ്രീ ​ധ​ര്‍​മ ശാ​സ്താ​വി​ന്‍റെ നാ​മ​ത്തി​ല്‍’ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം.

Related posts

Leave a Comment