തൊ​ള്ളാ​യി​രം ഷാ​പ്പി​ല്‍​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച അ​ഞ്ച് യു​വാ​ക്ക​ള്‍​ക്കു​കൂ​ടി​ഭ​ക്ഷ്യ​വി​ഷ​ബാ​ധ; മൂ​ന്ന് യു​വാ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍

കുമരകം: അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​ടി​​ഞ്ഞാ​​റു​​ഭാ​​ഗ​​ത്തു​​ള്ള തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ല്‍​നി​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ച്ച കൂ​​ടു​​ത​​ല്‍ യു​​വാ​​ക്ക​​ള്‍​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു. മ​​ണ​​ര്‍​കാ​​ട്, ആ​​ര്‍​പ്പൂ​​ക്ക​​ര, വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ഞ്ച് യു​​വാ​​ക്ക​​ള്‍​ക്കാ​​ണ് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ​​തെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ അ​​റി​​യി​​ച്ചു.

ഇ​​വ​​രി​​ല്‍ മ​​ണ​​ര്‍​കാ​​ട് പാ​​ല​​യ്ക്കാ​​ട്ട് ജി​​ന്‍​സ് (35), സ​​ഹോ​​ദ​​ര​​ന്‍ ജി​​തി​​ന്‍ (31), ആ​​ര്‍​പ്പൂ​​ക്ക​​ര പാ​​വ​​ന​​മാ​​ലി അ​​ഖി​​ല്‍ (30) എ​​ന്നി​​വ​​ര്‍ ഇ​​പ്പോ​​ഴും ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്.

സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന വ​​ട​​വാ​​തൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നു പേ​​രി​​ല്‍ ര​​ണ്ട് പേ​​ര്‍​ക്കാ​​ണ് ഭ​​ക്ഷ്യ വി​​ഷ​​ബാ​​ധ. ഇ​​വ​​ര്‍ ര​​ണ്ടു പേ​​രും വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ തേ​​ടി​​യി​​രു​​ന്നു. ഷാ​​പ്പി​​ലെ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തി​​രു​​ന്ന യു​​വാ​​വി​​ന് രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​യി​​ല്ല.

ജി​​ന്‍​സും ജി​​തി​​നും മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി​​യി​​ലും അ​​ഖി​​ല്‍ അയ്മനം ഗ്രേ​​യ്‌​​സ് ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​ണു ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​ത്.

Related posts

Leave a Comment