സാങ്കേതികവിദ്യയുടെ വളര്‍ച്ച, സിനിമ നിര്‍മ്മാണം കൂടുതല്‍ എളുപ്പമാക്കി. ഇത് കൂടുതല്‍ ആളുകള്‍ക്ക് അവരുടെ കഥകള്‍ പറയാന്‍ അവസരമൊരുക്കുന്നു. മുൻപൊക്കെ നിങ്ങൾക്ക് സിനിമയിലേക്ക് വരണമെന്നുണ്ടെങ്കിൽ, ഏത് ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കണം എന്ന് കൃത്യമായി പ്ലാൻ ചെയ്യണമായിരുന്നു. അക്കാലത്ത് സിനിമാ വ്യവസായത്തിലേക്ക് പ്രവേശിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.
ഇന്ന് നിങ്ങൾക്ക് എന്തെങ്കിലും ആശയമുണ്ടെന്ന് തോന്നിയാൽ അത് ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇടാം. ഒരു കലാകാരനാകാനും വിനോദ വ്യവസായത്തിന്റെ ഭാഗമാകാനും ഇതിനേക്കാൾ മികച്ച മറ്റൊരു സമയമില്ല. -പ്രിയങ്ക ചോപ്ര
