ബോ​ളാ​ഗോ​ളം ജൂ​ലൈ മൂ​ന്നി​ന്


ടി​ക്ക​റ്റ് ഒ​രു ടോ​ക്ക​ൺ എ​ന്ന സാ​മൂ​ഹി​ക സ​ന്ദേ​ശ​വു​മാ​യി ബോ​ളാ​ഗോ​ളം ജൂ​ലൈ മൂ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. ജു​നൈ​സ് കാ​പ്പ് ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.മ​ല​ബാ​റി​ന്‍റെ മ​ണ്ണി​ൽ പ​ന്ത് ത​ട്ടു​മ്പോ​ൾ ഉ​യ​രു​ന്ന​ത് ക​ളി ആ​വേ​ശം മാ​ത്ര​മ​ല്ല,

മ​നു​ഷ്യ​രു​ടെ സ്വ​പ്ന​ങ്ങ​ളും വേ​ദ​ന​ക​ളും ബ​ന്ധ​ങ്ങ​ളും കൂ​ടി​യാ​ണ്. ആ ​സ്പ​ന്ദ​ന​ങ്ങ​ളെ​യാ​ണ് ബോ​ളാ​ഗോ​ളം എ​ന്ന ച​ല​ച്ചി​ത്രം ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി പ​ക​ർ​ത്തു​ന്ന​ത്. യു​വ ത​ല​മു​റ​യെ പ​രി​വ​ർ​ത്തി​പ്പി​ച്ച ഐ​സ്‌​ലാ​ന്‍ഡി​നെ​ക്കു​റി​ച്ചു​ള്ള ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട്, നാ​ട്ടി​ലെ യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി, മു​ത്തു​വും തൊ​ത്തു​വും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ലൂ​ടെ, ക​ളി കാ​ര്യ​മാ​കു​ന്ന ഒ​രു ഗ്രാ​മ​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ഫു​ട്ബോ​ളി​ന്‍റെ ആ​ത്മാ​വും ഗ്രാ​മീ​ണ ജീ​വി​ത​ത്തി​ന്‍റെ നൊ​മ്പ​ര​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ക​ളി​യും ജീ​വി​ത​വും പ​ര​സ്പ​രം പാ​സ് ‌ ചെ​യ്ത്‌ കാ​ഴ്ച​യു​ടെ വ​ല കു​ലു​ക്കു​ന്ന ചി​ത്രം കു​ടും​ബ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.ആ​ന്‍റ​ലോ​ട്ട് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ദു​ൽ സ​ലീം പി.​ടി. നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഖി​ൽ പ്ര​ഭാ​ക​ർ, കൈ​ലാ​ഷ്, ആ​ലി​യ, ഉ​ണ്ണി​നാ​യ​ർ, കാ​ശി​നാ​ഥ്‌, ല​ത അ​നി​ൽ, ലാ​ല മ​ല​പ്പു​റം, ശി​ക്കു എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ഛായാ​ഗ്ര​ഹ​ണം ഷ​മീ​ർ ജി​ബ്രാ​ൻ, എ​ഡി​റ്റിം​ഗ് അ​ഭി​ഷേ​ക് അ​യ്യ​നേ​ത്ത്, സം​ഗീ​തം ഗോ​പി സു​ന്ദ​ർ, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് മി​ക്സ് ക​രു​ൺ പ്ര​സാ​ദ്, ക​ള​റിം​ഗ്-​ര​മേ​ശ്‌ ഐ​

യ​ർ, പ്രൊ​മോ സോ​ങ്‌- സാ​ദി​ഖ് പ​ന്ത​ല്ലൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷൗ​ക്ക​ത്ത്‌ വ​ണ്ടൂ​ർ, ആ​ർ​ട്ട്‌- അ​സി ക​രു​വാ​ര​കു​ണ്ട്, മേ​ക്ക​പ്പ്- ഹ​സ​ൻ വ​ണ്ടൂ​ർ, കോ​സ്റ്റ്യൂം- നൗ​ഷാ​ദ് മ​മ്മി, വി​എ​ഫ് എ​ക്സ്- ഷി​യോ​ജ് എം.​വി, പി​ആ​ർ​ഒ- എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment