സാ​മ​ന്ത​യു​ടെ വാ​ക്കു​ക​ൾ വീ​ണ്ടും വൈ​റ​ൽ; കു​ഞ്ഞു​ണ്ടാ​യാ​ൽ പി​ന്നെ ഞാ​ൻ മ​റ്റെ​ങ്ങും ഉ​ണ്ടാ​കി​ല്ല!

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം സാ​മ​ന്ത​യും ഭ​ർ​ത്താ​വ് രാ​ജ് നി​ദി​മോ​രു​വും ഒ​ന്നി​ച്ചു പ​ങ്കെ​ടു​ത്ത ഒ​രു ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ സാ​മ​ന്ത ഗ​ർ​ഭി​ണി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി.ഇ​തോ​ടെ, അ​മ്മ​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ​ക്കു​റി​ച്ചും സാ​മ​ന്ത മു​ന്പൊ​രി​ക്ക​ൽ തു​റ​ന്നു​പ​റ​ഞ്ഞ കാ​ര്യം വാ​ർ​ത്ത​ക​ളി​ൽ നി​റ​യു‌​ക​യാ​ണ്.

ത​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തി​ന് ശേ​ഷം 2018-ൽ ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കു​ടും​ബം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് സാ​മ​ന്ത സം​സാ​രി​ച്ച​ത്. താ​നും അ​ന്ന​ത്തെ പ​ങ്കാ​ളി​യാ​യ നാ​ഗ​ചൈ​ത​ന്യ​യും ഒ​രു കു​ഞ്ഞി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി പ്ലാ​ൻ ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് താ​രം അ​ന്ന് ത​മാ​ശ​യാ​യി പ​റ​ഞ്ഞ​ത്. കു​ഞ്ഞ് ജ​നി​ച്ചാ​ൽ സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള എ​ടു​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് വ​ള​രെ വൈ​കാ​രി​ക​മാ​യാ​ണ് സാ​മ​ന്ത മ​റു​പ​ടി ന​ൽ​കി​യ​ത്:

“എ​നി​ക്ക് ഒ​രു കു​ഞ്ഞു​ണ്ടാ​കു​മ്പോ​ൾ, ആ ​കു​ഞ്ഞാ​യി​രി​ക്കും എ​ന്‍റെ പ്ര​പ​ഞ്ചം. ജോ​ലി​ക്ക് പോ​കു​ന്ന അ​മ്മ​മാ​രോ​ട് എ​നി​ക്ക് വ​ലി​യ ബ​ഹു​മാ​ന​മു​ണ്ട്. എ​ന്നാ​ൽ എ​ന്‍റെ കു​ട്ടി​ക്കാ​ലം അ​ത്ര മ​നോ​ഹ​ര​മാ​യ ഒ​ന്നാ​യി​രു​ന്നി​ല്ല. കു​ട്ടി​ക്കാ​ല​ത്ത് ന​ല്ല അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത ഏ​തൊ​രു മു​തി​ർ​ന്ന വ്യ​ക്തി​യും ആ​ദ്യം ആ​ഗ്ര​ഹി​ക്കു​ക ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​ത്ത​തെ​ല്ലാം ത​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​ണ്. ആ ​ചി​ന്ത എ​ന്നെ​യും ഒ​രു​പാ​ട് സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട്, എ​നി​ക്ക് ഒ​രു കു​ഞ്ഞു​ണ്ടാ​യാ​ൽ ആ​ദ്യ​ത്തെ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ ഞാ​ൻ മ​റ്റെ​ങ്ങും ഉ​ണ്ടാ​കി​ല്ല. ആ ​കു​ഞ്ഞ് മാ​ത്ര​മാ​യി​രി​ക്കും എ​നി​ക്ക് എ​ല്ലാം.’ എ​ന്നാ​ണ് സാ​മ​ന്ത പ​റ​ഞ്ഞ​ത്.

2021-ൽ ​സാ​മ​ന്ത പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ശാ​കു​ന്ത​ളം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ സ​മ​യ​ത്ത് ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​താ​വ് നീ​ലി​മ ഗു​ണ​യും സാ​മ​ന്ത​യു​ടെ ഈ ​ആ​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ആ ​വ​ർ​ഷം അ​വ​സാ​നം ഒ​രു കു​ഞ്ഞി​നാ​യി പ്ലാ​ൻ ചെ​യ്യു​ന്ന​തി​നാ​ൽ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റി​നു​ള്ളി​ൽ തീ​ർ​ത്തു​ത​ര​ണ​മെ​ന്ന് സാ​മ​ന്ത ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി നീ​ലി​മ അ​ന്ന് പ​റ​ഞ്ഞു. ക​ഥ കേ​ട്ട​പ്പോ​ൾ സാ​മ​ന്ത​യ്ക്ക് വ​ള​രെ ഇ​ഷ്ട​പ്പെ​ട്ടു.

എ​ന്നാ​ൽ ഈ ​വ​ർ​ഷം ജൂ​ലൈ-​ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ ഷൂ​ട്ടിം​ഗ് തീ​ർ​ക്ക​ണ​മെ​ന്ന് അ​വ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു കു​ടും​ബം തു​ട​ങ്ങാ​ൻ പ്ലാ​ൻ ചെ​യ്യു​ക​യാ​ണെ​ന്നും അ​മ്മ​യാ​കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ മു​ൻ​ഗ​ണ​ന​യെ​ന്നും അ​വ​ൾ ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇ​ത് ത​ന്‍റെ അ​വ​സാ​ന​ത്തെ സി​നി​മ​യാ​യി​രി​ക്കു​മെ​ന്നും അ​തി​നു​ശേ​ഷം ഒ​രു നീ​ണ്ട ഇ​ട​വേ​ള എ​ടു​ക്കു​മെ​ന്നു​മാ​ണ് സാ​മ​ന്ത പ​റ​ഞ്ഞെ​ന്നു​മാ​യി​രു​ന്നു നീ​ലി​മ ഗു​ണ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

എ​ന്നാ​ൽ 2021 ഒ​ക്ടോ​ബ​റി​ൽ സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വി​വാ​ഹ​മോ​ചി​ത​രാ​യി. തു​ട​ർ​ന്ന് നാ​ഗ​ചൈ​ത​ന്യ ന​ടി ശോ​ഭി​ത ധുലിപാ​ല​യെ വി​വാ​ഹം ക​ഴി​ച്ചു. സാ​മ​ന്ത ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ രാ​ജ് നി​ദി​മോ​രു​വി​നൊ​പ്പം പു​തി​യൊ​രു ജീ​വി​ത​വും ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ വീ​ണ്ടും സാ​മ​ന്ത​യു​ടെ ഗ​ർ​ഭ​ധാ​ര​ണ വാ​ർ​ത്ത​ക​ൾ വ​രു​മ്പോ​ൾ, താ​രം പ​ണ്ടു പ​റ​ഞ്ഞ​തു പോ​ലെ സി​നി​മ​യി​ൽ നി​ന്ന് ഒ​രു വ​ലി​യ ഇ​ട​വേ​ള എ​ടു​ക്കു​മോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്.

Related posts

Leave a Comment