കെ​എ​ല്‍- 33 എ​സ് 9000; ഫാ​ൻ​സി ന​മ്പ​റി​ന് ഒ​ന്പ​തു ല​ക്ഷം മു​ട​ക്കി ച​ങ്ങ​നാ​ശേ​രി​ക്കാ​ര​ൻ മ​നു മാ​ത്യു; ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ജോ​​യി​​ന്‍റ് ആ​​ര്‍​ടി ഓ​​ഫീ​​സി​​ല്‍ ന​​ട​​ന്ന കെ​​എ​​ല്‍- 33 എ​​സ് 9000 ഫാ​​ന്‍​സി ന​​മ്പ​​റി​​ന് ലേ​​ല​​ത്തി​​ല്‍ ല​​ഭി​​ച്ച​​ത് ഒ​​മ്പ​​തു​​ല​​ക്ഷം രൂ​​പ. ഇ​​ന്ന​​ലെ ന​​ട​​ന്ന ഫാ​​ന്‍​സി ന​​മ്പ​​ര്‍ ഓ​​ണ്‍​ലൈ​​ന്‍ ലേ​​ല​​ത്തി​​ലാ​​ണ് വ​​ന്‍​തു​​ക ല​​ഭി​​ച്ച​​ത്.

ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​യാ​​യ മ​​നു മാ​​ത്യു വെ​​ട്ടു​​കു​​ഴി​​യി​​ലാ​​ണ് ഈ ​​പ്രീ​​മി​​യം ന​​മ്പ​​ര്‍ ലേ​​ല​​ത്തി​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. മ​​നു പു​​തു​​താ​​യി വാ​​ങ്ങി​​യ ടൊ​​യോ​​ട്ട ഫോ​​ര്‍​ച്യൂ​​ണ​​ര്‍ ലെ​​ജ​​ന്‍​ഡ​​ര്‍ എ​​ന്ന ആ​​ഡം​​ബ​​ര വാ​​ഹ​​ന​​ത്തി​​ന് വേ​​ണ്ടി​​യാ​​ണ് ഈ ​​ന​​മ്പ​​ര്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ലേ​​ല​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു വി​​ജ​​യി​​ച്ച വാ​​ഹ​​ന ഉ​​ട​​മ​​യ്ക്ക് ച​​ങ്ങ​​നാ​​ശേ​​രി മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ ആ​​ശം​​സ​​ക​​ള്‍ അ​​റി​​യി​​ച്ചു. ഒ​​മ്പ​​തി​​ല്‍ തു​​ട​​ങ്ങു​​ന്ന നി​​ര​​വ​​ധി ഡി​​ജി​​റ്റ​​ല്‍ ന​​മ്പ​​റു​​ക​​ളാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ജോ​​യി​​ന്‍റ് ആ​​ര്‍​ടി ഓ​​ഫീ​​സി​​ല്‍ ഇ​​നി ലേ​​ല​​ത്തി​​നു​​ള്ള​​ത്.

Related posts

Leave a Comment