സ്ത്രീ​സു​ര​ക്ഷ: ഉ​ന്ന​ത​യോ​ഗം വി​ളി​ച്ച് വി​ജ​യ്

ചെ​ന്നൈ: സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഉ​യ​രു​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ വി​മ​ർ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദ്വി​ദി​ന യോ​ഗം വി​ളി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ്.

പൊ​തു​വാ​യ ക്ര​മ​സ​മാ​ധാ​ന​നി​ല വി​ല​യി​രു​ത്തി​യ മു​ഖ്യ​മ​ന്ത്രി സ്ത്രീ ​സു​ര​ക്ഷ, ല​ഹ​രി​മ​രു​ന്നു വി​രു​ദ്ധ വേ​ട്ട, സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ് എ​ന്നി​വ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്തു. സം​സ്ഥാ​ന ഡി​ജി​പി, വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളും പോ​ലീ​സും ത​മ്മി​ൽ കൂ​ടു​ത​ൽ ഏ​കോ​പ​നം വേ​ണ​മെ​ന്നു യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment