ഡേ​ കെ​യ​റി​ൽ കു​രു​ന്നു​ക​ളോ​ടു ക്രൂ​ര​ത; ആ​യ​മാ​ർ​ക്കെ​തി​രെ കേ​സ്, ഇ​ന്നു ചോ​ദ്യംചെ​യ്യും


ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ കു​ട്ടി​ക​ളോ​ട് ക്രൂ​ര​ത. ര​ണ്ട് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​രു​ന്നു​ക​ളെ​പ്പോ​ലും ക​ര​ഞ്ഞാ​ൽ ഫ്ര​ണ്ട് ലോ​ഡ് വാ​ഷിം​ഗ് മെ​ഷീ​ന്‍റെ ഉ​ള്ളി​ൽ ഇ​രു​ത്തു​ക​യും വാ​ഷ് റൂ​മി​നു​ള്ളി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ ക​ര​ഞ്ഞ​പ്പോ​ൾ വാ​യി​ലേ​ക്ക് വെ​ള്ളം സ്പ്രേ ​ചെ​യ്തു.

ടോ​യ്‍​ല​റ്റി​ലെ ജെ​റ്റ് സ്പ്രേ ​ആ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ച്ച​ത്. കു​ട്ടി​ക​ളെ ത​ല്ലു​ന്ന​തും ഇ​വി​ടെ പ​തി​വാ​ണ്. ബ്രൂ​ക്ക്ഫീ​ൽ​ഡി​ലെ ഡേ ​കെ​യ​ർ സെ​ന്‍റ​റി​ൽ ആ​ണ് ന​ടു​ക്കു​ന്ന ഈ ​സം​ഭ​വ​മു​ണ്ടാ​യ​ത്. എ​ച്ച്എ​എ​ൽ കാ​മ്പ​സി​ലെ കേ​പ്പ് ജ​മി​നി എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് പ​രാ​തി.

കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തു. കേ​പ്പ് ജ​മി​നി​യി​ലെ അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ന്ന് രാ​വി​ലെ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. ചൈ​ൽ​ഡ് ലൈ​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ധി​കൃ​ത​രി​ൽ നി​ന്ന് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്നും ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ചൈ​ൽ​ഡ് ലൈ​ൻ അ​റി​യി​ച്ചു. അ​ഞ്ച് വ​നി​താ കെ​യ​ർ ടേ​ക്ക​ർ​മാ​ർ​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഐ​ടി ജീ​വ​ന​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​കു​മ്പോ​ൾ സു​ര​ക്ഷി​ത സ്ഥ​ല​മെ​ന്ന് ക​രു​തി​യാ​ണ് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ ഇ​വി​ടെ ഏ​ൽ​പ്പി​ച്ചി​രു​ന്ന​ത്. പ​രാ​തി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ​യും ഡേ​കെ​യ​റി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി​ക​ൾ പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്.

നി​ല​വി​ൽ ല​ഭ്യ​മാ​യ തെ​ളി​വു​ക​ളു​ടെ​യും മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള തു​ട​ർ​ന്നു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment