ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ ദു​രൂ​ഹ തീ​പി​ടി​ത്തം; ആ​ത്മ​ഹ​ത്യാ​ശ്ര​മ​മെ​ന്ന് ഫോ​ൺ​വി​ളി; ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് ക​ത്തി​ന​ശി​ച്ച വ​സ്ത്ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ തീ​യും പു​ക​യും ഉ​യ​ർ​ന്നു​ണ്ടാ​യ പ​രി​ഭ്രാ​ന്തി ഒ​ടു​വി​ൽ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ബേ​ക്ക​റി ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ഒ​രാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ, പ​ണി പൂ​ർ​ത്തി​യാ​യി ആ​ളൊ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് പു​രു​ഷ​ന്മാ​രു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ക​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മ​റ്റ് അ​പാ​യ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​തേ​സ​മ​യം, സം​ഭ​വ​സ​മ​യ​ത്ത് അ​റു​പ​ത്തി​യ​ഞ്ചു വ​യ​സ് തോ​ന്നി​ക്കു​ന്ന ഒ​രു സ്ത്രീ ​കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി. ഇ​വ​ർ അ​ക​ത്തു ക​യ​റി വ​സ്ത്ര​ങ്ങ​ൾ​ക്ക് തീ​യി​ട്ട​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ങ്കി​ലും സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts

Leave a Comment