ടൂത്ത് ബ്രഷ് എത്രനാൾ ഉപയോഗിക്കാം?

പ്രാ​ചീ​ന​കാ​ലം മു​ത​ൽ ടൂ​ത്ത് ബ്ര​ഷു​ക​ൾ ഉ​പ​യോ​ഗ​ത്തി​ലു​ള്ള​താ​യി ച​രി​ത്ര​രേ​ഖ​ക​ളി​ൽ കാ​ണു​ന്നു​ണ്ട്. പ​ല​പ്പോ​ഴും കേ​ട്ടി​ട്ടു​ള്ള ഒ​രു ചോ​ദ്യ​മാ​ണ് മാ​വി​ൻ ത​ണ്ടു കൊ​ണ്ടോ ഉ​മി​ക്ക​രി​യും വി​ര​ലു​ക​ളും കൊ​ണ്ടോ പ​ല്ലു​തേ​ക്കു​ന്ന​ത​ല്ലേ ന​ല്ല​തെ​ന്ന്.ന​മ്മു​ടെ ഭ​ക്ഷ​ണ​രീ​തി​യി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​ല്ലു​തേ​ക്കു​ന്ന രീ​തി​യി​ലും മാ​റ്റം വ​ന്നി​ട്ടു​ണ്ട്. ആ​ധു​നി​ക ഭ​ക്ഷ​ണ​ത്തി​ന് ആ​ധു​നി​ക രീ​തി​യാ​യ ബ്ര​ഷും പേ​സ്റ്റും ഉ​പ​യോ​ഗി​ച്ച് പ​ല്ലു​തേ​ക്കു​ക എ​ന്നു​ള്ള​തു ത​ന്നെ​യാ​ണ് ശ​രി​യാ​യ രീ​തി.

ബ്ര​ഷ് എ​ന്തി​ന്?

1. പ​ല്ലി​ന്‍റെ ഇ​ട​യി​ൽ ക​യ​റു​ന്ന​തും ഉ​പ​രി​ത​ല​ത്തി​ൽ പ​റ്റി​പ്പി​ടി​ക്കു​ന്ന​തു​മാ​യ അ​ന്ന​ന്ന് ക​ഴി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു
2. പ്ലാ​ക്ക് ഉ​ണ്ടാ​വാ​തെ സ​ഹാ​യി​ക്കു​ന്നു.
3. മോ​ണ​യ്ക്ക് മ​സാ​ജിം​ഗ് ല​ഭി​ക്കു​ന്നു
4. നാ​ക്കു ക്ലീ​ൻ ചെ​യ്യു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്നു.

ടൂ​ത്ത് ബ്ര​ഷ് ഹാൻഡിൽ

കൈ ​പി​ടി​ച്ച് ബ്ര​ഷ് ചെ​യ്യു​ന്ന ഭാ​ഗ​മാ​ണ് ഹാ​ൻ​ഡി​ൽ. ഇ​ത് വീ​തി കൂ​ടി​യ​തും വീ​തി കു​റ​ഞ്ഞ​തും ഗ്രി​പ്പ് കു​റ​ഞ്ഞ​തും കൂ​ടി​യ​തു​മൊ​ക്കയാ​യി പ​ല​ത​ര​ത്തി​ലു​ള്ള ഡി​സൈ​നി​ൽ ല​ഭി​ക്കും. ആം​ഗി​ൾ​ഡ് ഹാ​ൻ​ഡി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യം കൂ​ട്ടു​ന്നു.

ഹെ​ഡ്


ഈ ​ഭാ​ഗ​മാ​ണ് ന​മ്മു​ടെ വാ​യ്ക്കു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും പ​ല്ലു​ക​ളു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ചെ​ല്ലു​ന്ന​തും.ഇ​ത് ചെ​റു​തും നൈ​ലോ​ൺ നാ​രു​ക​ൾ പ്ലാ​സ്റ്റി​ക്
ഭാ​ഗ​ങ്ങ​ളി​ൽ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​തു​മാ​ണ്. കു​ഞ്ഞു​ങ്ങ​ളു​ടെ ബ്ര​ഷി​ൽ ഈ ​ഭാ​ഗം വ​ള​രെ ചെ​റു​താ​യി​രി​ക്കും.

ബ്രി​സി​ൽ​സ്

നാ​രു​ക​ൾ​ക്ക് ബ്രി​സി​ൽ​സ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ബ്രി​സി​ൽ​സ് പ​ല്ലു​മാ​യും മോ​ണ​യു​മാ​യും നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ്. കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും അ​നു​സ​രി​ച്ചാ​ണ് ബ്ര​ഷി​ന്‍റെ ഹെ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ബ്ര​ഷു​ക​ൾ സാ​ധാ​ര​ണ​യാ​യി സോ​ഫ്റ്റ് , മീ​ഡി​യം, ഹാ​ർ​ഡ് എ​ന്ന രീ​തി​യി​ലാ​ണ് മാ​ർ​ക്ക​റ്റി​ൽ കാ​ണാ​റു​ള്ള​ത്.

സോഫ്റ്റ്, മീഡിയം, ഹാർഡ്

അ​ൾ​ട്രാ സോ​ഫ്റ്റ്, സൂ​പ്പ​ർ സോ​ഫ്റ്റ് എ​ന്നി​ങ്ങ​നെ​യും ‌ടൂ​ത്ത് ബ്ര​ഷ് ല​ഭ്യ​മാ​ണ്. ബ്ര​സി​ൽ​സു​ക​ളു​ടെ ക​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ങ്ങ​നെ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്.

സോ​ഫ്റ്റ് : 0.007 inch (0.2 mm)
മീ​ഡി​യം : 0.012 inch ( 0.3 mm)
ഹാ​ർ​ഡ് : 0.014 inch ( 0.4 mm)

സോ​ഫ്റ്റ് ഉ​പ​യോ​ഗി​ക്കാ​നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്. ബ്ര​ഷ്
കൃ​ത്യ​മാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മോ​ണ​യി​ലും പ​ല്ലു​ക​ളി​ലും പ​റ്റി​പ്പി​ച്ചി​രി​ക്കു​ന്ന അ​ഴു​ക്കു​ക​ളെ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കും. എ​ന്നാ​ൽ അ​മി​ത ബ​ലം കൊ​ടു​ത്ത് ബ്ര​ഷ് ചെ​യ്യു​ന്ന​തു​വ​ഴി നാ​രു​ക​ൾ വ​ള​ഞ്ഞു പോ​കാ​നും ബ്ര​ഷ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

മൂ​ന്നു നാ​ലു​മാ​സം വ​രെ


കൃ​ത്യ​മാ​യ രീ​തി​യി​ലും ബ​ല​ത്തി​ലും ബ്ര​ഷ് ചെ​യ്താ​ൽ ബ്ര​ഷ് മൂ​ന്നു നാ​ലു​മാ​സം വ​രെ ഉ​പ​യോ​ഗി​ക്കാം. അ​തി​നു​ശേ​ഷം പു​തി​യ ബ്ര​ഷ് വാ​ങ്ങി ഉ​പ​യോ​ഗി​ക്ക​ണം. നാ​രു​ക​ളു​ടെ ബ​ലം കു​റ​യു​ക​യും അ​ടി​യി​ൽ അ​ഴു​ക്ക് അ​ടി​ഞ്ഞു കൂ​ടു​ക​യും ചെ​യ്യു​ന്ന​തു​വ​ഴി ബ്ര​ഷ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ത്തീ​രു​ന്നു. കൂ​ടു​ത​ൽ​കാ​ലം ന​മു​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​യി തോ​ന്നാം. പ​ക്ഷേ, ഉ​ദ്ദേ​ശി​ക്കു​ന്ന ഗു​ണ​വും ഫ​ല​വും വൃ​ത്തി​യും കി​ട്ടി​ല്ല.

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Related posts

Leave a Comment