ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ കു​തി​പ്പ് തു​ട​ർ​ന്ന് യു​പി​ഐ; ജൂ​ൺ മാ​സ​ത്തി​ൽ ന​ട​ന്ന​ത് 28.92 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ത​ത്സ​മ​യ ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് ശൃം​ഖ​ല​യാ​യ യൂ​ണി​ഫൈ​ഡ് പേ​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ) വ​ഴി ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ൽ ന​ട​ന്ന​ത് 28.92 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ.നാ​ഷ​ണ​ൽ പേ​മെ​ന്‍റ്സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ‌​പി‌​സി‌​ഐ) പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 22.72 ബി​ല്യ​ൺ (2272 കോ​ടി) ഇ​ട​പാ​ടു​ക​ളാ​ണ് ഈ ​ഒ​റ്റ​മാ​സം കൊ​ണ്ട് പ്രോ​സ​സ് ചെ​യ്ത​ത്.

വാ​ർ​ഷി​കാ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 23 ശ​ത​മാ​ന​വും മൂ​ല്യ​ത്തി​ൽ 20 ശ​ത​മാ​ന​വും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ മേയ് മാ​സ​ത്തി​ൽ യു​പി​ഐ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 23.20 ബി​ല്യ​ൺ (2320 കോ​ടി) പ്ര​തി​മാ​സ ഇ​ട​പാ​ടു​ക​ൾ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷം ജൂ​ണി​ൽ ക​ല​ണ്ട​ർ ദി​വ​സ​ങ്ങ​ൾ 30 ആ​യി ചു​രു​ങ്ങി​യ​തി​നാ​ലാ​ണ് പ്ര​തി​മാ​സ ആ​കെ ഇ​ട​പാ​ടു​ക​ളി​ൽ നേ​രി​യ കു​റ​വ് (വോ​ളി​യ​ത്തി​ൽ 2.1%, മൂ​ല്യ​ത്തി​ൽ 3.3%) ദൃ​ശ്യ​മാ​യ​ത്.

എ​ന്നാ​ൽ പ്ര​തി​ദി​ന ശ​രാ​ശ​രി ഇ​ട​പാ​ടു​ക​ൾ മേ​യ് മാ​സ​ത്തി​ലെ 74.8 കോ​ടി​യി​ൽ നി​ന്ന് ജൂ​ണി​ൽ 75.7 കോ​ടി​യാ​യി ഉ​യ​രു​ക​യാ​ണ് ചെ​യ്ത​ത്. ജൂ​ണി​ലെ ശ​രാ​ശ​രി പ്ര​തി​ദി​ന ഇ​ട​പാ​ട് മൂ​ല്യം 96,405 കോ​ടി രൂ​പ​യാ​യി​രു​ന്നു.എ​ൻ​പി​സി​ഐ പു​റ​ത്തു​വി​ട്ട മെ​യ് മാ​സ​ത്തി​ലെ ആ​പ്പ് തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം വി​പ​ണി​യി​ൽ ഫോ​ൺ​പെ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

ആ​കെ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 46.26 ശ​ത​മാ​നം വി​ഹി​ത​വും കൈ​മാ​റി​യ തു​ക​യു​ടെ മൂ​ല്യ​ത്തി​ൽ 49.06 ശ​ത​മാ​ന​വും ഫോ​ൺ​പെ വ​ഴി​യാ​ണ് ന​ട​ന്ന​ത്.വോ​ളി​യ​ത്തി​ൽ 32.75 ശ​ത​മാ​ന​വും മൂ​ല്യ​ത്തി​ൽ 33.54 ശ​ത​മാ​ന​വു​മാ​യി ഗൂ​ഗി​ൾ പേ ​തൊ​ട്ടു​പി​ന്നി​ലു​ണ്ട്. വോ​ളി​യ​ത്തി​ൽ 7.91 ശ​ത​മാ​നം വി​ഹി​ത​വു​മാ​യി പേ​ടി​എം ആ​ണ് വി​പ​ണി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത്. ജൂ​ൺ മാ​സ​ത്തി​ലെ ആ​പ്പ് തി​രി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​പ​ണി വി​ഹി​തം എ​ൻ​പി​സി​ഐ ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.

എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment