ഡ്യൂ​ട്ടി​ക്കി​ടെ ന​ഴ്സി​നെ പാ​മ്പു​ക​ടി​ച്ചു; ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ചാ​ലി​ശേ​രി​യി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​വെ​ച്ചാ​ണ് യു​വ​തി​ക്ക് അ​ണ​ലി​യു​ടെ ക​ടി ന​ഴ്സി​നേ​റ്റ​ത്

പാ​ല​ക്കാ​ട്: ചാ​ലി​ശേ​രി​യി​ലെ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡ്യൂ​ട്ടി​ക്കി​ടെ ന​ഴ്സി​ന് വി​ഷ​പ്പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ മി​സി​രി​യ​യ്ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. എ​സ്റ്റേ​റ്റ് പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ മി​സി​രി​യ​യെ ഉ​ട​ൻ​ത​ന്നെ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രു​മ​ണ്ണൂ​ർ, കൂ​റ്റ​നാ​ട്, എ​സ്റ്റേ​റ്റ് പ​ടി തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളാ​ണ് ദി​നം​പ്ര​തി ഈ ​ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ എ​ത്തു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കേ​ന്ദ്ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​പ​ക​ടം ഉ​ണ്ടാ​യ​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Read More

“സ്വ​പ്ന​ത്തി​ൽ പോ​ലും ക​ണ്ടി​ട്ടി​ല്ല”: 80ാം വ​യ​സിൽ ആ​ദ്യ​മാ​യി ക​ട​ൽ ക​ണ്ട പി​താ​വ്; ക​ണ്ണ് നി​റ​യി​ച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീ​ഡി​യോ

എ​ൺ​പ​ത് വ​യ​സു​ള്ള ത​ന്‍റെ പി​താ​വി​നെ ആ​ദ്യ​മാ​യി ക​ട​ൽ കാ​ണി​ക്കാ​ൻ കൊ​ണ്ടു​പോ​യ മ​ക​ന്‍റെ വി​കാ​ര​ഭ​രി​ത​മാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ന്നു. ഒ​ഡീ​ഷ​യി​ലെ കോ​ണാ​ർ​ക്കി​ന​ടു​ത്തു​ള്ള ച​ന്ദ്ര​ഭാ​ഗ ബീ​ച്ചി​ൽ നി​ന്നു​ള്ള ഈ ​മ​നോ​ഹ​ര നി​മി​ഷ​മാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​നം​ക​വ​രു​ന്ന​ത്. ‘@bhukkhad_musafir’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് മ​ക​ൻ ഈ ​സ്നേ​ഹ​നി​മി​ഷം പ​ങ്കു​വെ​ച്ച​ത്. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ അ​ച്ഛ​ൻ ക​ട​ൽ ക​ണ്ടി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് മ​ക​ൻ വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ക​ട​ൽ​ത്തീ​ര​ത്തേ​ക്ക് അ​ടു​ക്കു​മ്പോ​ൾ, അ​റ്റ​മി​ല്ലാ​ത്ത സ​മു​ദ്ര​ത്തെ വ​ണ​ങ്ങി തൊ​ഴു​കൈ​ക​ളോ​ടെ നി​ൽ​ക്കു​ന്ന വൃ​ദ്ധ​നാ​യ പി​താ​വി​നെ വീ​ഡി​യോ​യി​ൽ കാ​ണാം. ആ​ദ്യ​മാ​യി തി​ര​മാ​ല​ക​ൾ കാ​ലി​ൽ തൊ​ട്ടു​രു​മ്മി ക​ട​ന്നു​പോ​യ​പ്പോ​ൾ, അ​തി​ശ​യ​ത്തോ​ടെ​യും ന​ന്ദി​യോ​ടെ​യും അ​ദ്ദേ​ഹം ക​ട​ലി​ലേ​ക്ക് ത​ന്നെ നോ​ക്കി​നി​ന്നു. “ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും വ​ലി​യൊ​രു അ​ത്ഭു​തം ഞാ​ൻ സ്വ​പ്ന​ത്തി​ൽ പോ​ലും ക​ണ്ടി​ട്ടി​ല്ല,” എ​ന്ന് വി​തു​മ്പ​ലോ​ടെ അ​ദ്ദേ​ഹം മ​ക​നോ​ട് പ​റ​യു​ന്ന രം​ഗം കാ​ണു​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്ന​താ​ണ്. “80-ാം വ​യ​സ്സി​ൽ അ​ദ്ദേ​ഹം ആ​ദ്യ​മാ​യി ക​ട​ൽ ക​ണ്ടു. ആ ​മു​ഖ​ത്ത്…

Read More

“സ്വ​ന്ത​മാ​യൊ​രു വീ​ട് ഇ​നി സ്വ​പ്നം മാ​ത്രം”: നി​രാ​ശ​യി​ൽ ആ​ഡം​ബ​ര​ങ്ങ​ൾ​ക്കാ​യി പ​ണം വാ​രി​വീ​ശി യു​വാ​വ്; വൈ​റ​ലാ​യി സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്

ഇ​ന്ത്യ​യി​ലെ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് വി​ല കു​തി​ച്ചു​യ​രു​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ്വ​ന്ത​മാ​യൊ​രു വീ​ടെ​ന്ന സ്വ​പ്നം അ​പ്രാ​പ്യ​മാ​കു​ന്നു. ഭ​വ​ന​വാ​യ്പ​യും വ​ൻ​തു​ക​യും മു​ട​ക്കി വീ​ട് വാ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ, സ​മ്പാ​ദി​ച്ചു വെ​ച്ചി​രു​ന്ന പ​ണം ആ​ഡം​ബ​ര വ​സ്തു​ക്ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കാ​ൻ തു​ട​ങ്ങി​യ ഒ​രു യു​വാ​വി​ന്‍റെ അ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ നി​ല​വി​ലെ വ​രു​മാ​നം കൊ​ണ്ട് ന​ഗ​ര​ങ്ങ​ളി​ൽ ഒ​രു ന​ല്ല വീ​ട് വാ​ങ്ങു​ക എ​ന്ന​ത് അ​സാ​ധ്യ​മാ​ണെ​ന്ന് പ്ര​ണ​വ് എ​ന്ന​യാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. വീ​ട് വാ​ങ്ങാ​ൻ ക​രു​തി​വെ​ച്ച തു​ക ഇ​പ്പോ​ൾ വാ​ച്ചു​ക​ൾ, ഗാ​ഡ്‌​ജ​റ്റു​ക​ൾ, ബ്രാ​ൻ​ഡ​ഡ് ഷൂ​സു​ക​ൾ, ക​ണ്ണ​ട​ക​ൾ എ​ന്നി​വ വാ​ങ്ങാ​നാ​ണ് താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ വ​ലി​യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടാ​നാ​കി​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് ആ​ളു​ക​ളെ ഇ​ത്ത​ര​ത്തി​ൽ പ​ണം ചെ​ല​വ​ഴി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​ണ​വ് പ​റ​യു​ന്നു. ഇ​ന്ന​ത്തെ ത​ല​മു​റ മു​ൻ ത​ല​മു​റ​ക​ളെ​ക്കാ​ൾ സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ പ്രൗ​ഢി കാ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​ർ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് പ്ര​ണ​വ്…

Read More

“2 വ​ർ​ഷ​മാ​യി അ​ച്ഛ​ന​മ്മ​മാ​രെ ക​ണ്ടി​ട്ട്”: സ്റ്റാ​ർ​ട്ട​പ്പ് ലോ​ക​ത്തെ ക​ഠി​ന യാ​ഥാ​ർ​ഥ്യം തു​റ​ന്നു​പ​റ​ഞ്ഞ് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സം​രം​ഭ​ക​ൻ, സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറൽ

സ്റ്റാ​ർ​ട്ട​പ്പ് വി​ജ​യ​ങ്ങ​ളു​ടെ തി​ള​ക്ക​ത്തി​ന് പി​ന്നി​ൽ പ​ല​പ്പോ​ഴും വ​ലി​യ വ്യ​ക്തി​പ​ര​മാ​യ ത്യാ​ഗ​ങ്ങ​ളു​ണ്ട്. ത​ന്‍റെ ക​മ്പ​നി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വും കു​ടും​ബ​ജീ​വി​ത​വും മാ​ന​സി​ക​സ​മാ​ധാ​ന​വും മാ​റ്റി​വെ​ക്കേ​ണ്ടി വ​ന്ന​തി​നെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഒ​രു ടെ​ക് സം​രം​ഭ​ക​ൻ. ഉ​ത്ക​ർ​ഷ് ന​ന്ദ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ഒ​രു ചെ​റി​യ മു​റി​യി​ലി​രു​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​റ്റ​യ്ക്ക് ജോ​ലി ചെ​യ്യു​ന്ന ത​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത​മാ​ണ് ഉ​ത്ക​ർ​ഷ് വീ​ഡി​യോ​യി​ലൂ​ടെ കാ​ണി​ച്ചു​ത​രു​ന്ന​ത്. ബി​സി​ന​സ്സ് വ​ള​ർ​ത്തു​ന്ന​തി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തി​നാ​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​നി​ക്ക് സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ കാ​ണാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ക​ഠി​ന​മാ​യ ജോ​ലി​ഭാ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. മു​റി​യി​ൽ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന ഡ​യ​റ്റ് കൊ​ക്ക​കോ​ള കു​പ്പി​ക​ൾ കാ​ണി​ച്ചു​കൊ​ണ്ട്, ക്ര​മം തെ​റ്റി​യ ജീ​വി​ത​ശൈ​ലി കാ​ര​ണം ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​നി​ക്ക് 20 കി​ലോ​യി​ല​ധി​കം ഭാ​രം കൂ​ടി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. “ഒ​രു 10 ല​ക്ഷം…

Read More