സ്കൂ​ൾ വി​ട്ടെ​ത്തി​യ പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ര​ണ്ടു​വ​ർ​ഷ​ത്തിന് ശേ​ഷം പ്ര​തി​ക്ക് 34 വ​ര്‍​ഷം ത​ട​വും പി​ഴ​യും

ഇ​ടു​ക്കി: പ​തി​നൊ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 26കാ​ര​ന് 34 വ​ര്‍​ഷം ത​ട​വും 2.70 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. ഇ​ടു​ക്കി അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ഡി.​എ​സ്.​ നോ​ബ​ല്‍ ആ​ണ് ഏ​ല​പ്പാ​റ ഹെ​ലി​ബ​റി​യ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ശി​ക്ഷി​ച്ച​ത്.

2024-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​യാ​യ പ്ര​തി​ക്ക് കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​മാ​യി ന​ല്ല അ​ടു​പ്പ​മു​ണ്ടാ​യിരു​ന്നു. സ്‌​കൂ​ള്‍വി​ട്ടെത്തി​യ കു​ട്ടി​യെ വീ​ട്ടി​ല്‍ മാ​റ്റാ​രു​മി​ല്ലെ​ന്ന് ഉ​റ​പ്പുവ​രു​ത്തി​യ ശേ​ഷം പ്ര​തി ദുരുപയോഗം ചെയ്യു കയായിരുന്നു.

16 സാ​ക്ഷി​ക​ളെ​യും 23 പ്ര​മാ​ണ​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പി​ഴ ഒ​ടു​ക്കു​ന്ന​ത് പെ​ണ്‍​കു​ട്ടി​ക്കു ന​ല്‍​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം 11 മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കൂ​ടാ​തെ കു​ട്ടി​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി​യോ​ടും കോ​ട​തി ശിപാ​ര്‍​ശ ചെ​യ്തു.പീ​രു​മേ​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന പു​ഷ്പ​കു​മാ​ര്‍ അ​ന്വേഷിച്ച് കു​റ്റ​പ​ത്രം ന​ല്‍​കി​യ കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഷി​ജോ​മോ​ന്‍ ജോ​സ​ഫ് ക​ണ്ട​ത്തി​ന്‍​ക​ര​യി​ല്‍ ഹാ​ജ​രാ​യി.

Related posts

Leave a Comment