ത​ല​യോ​ല​പ്പ​റ​മ്പ് ബ​സ് സ്റ്റാ​ന്‍റി​ന് മു​ന്നി​ൽ അ​പ​ക​ട​ക്കു​ഴി; വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും

ത​ല​യോ​ല​പ്പ​റ​മ്പ്: ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്ത് രൂ​പ​പ്പെ​ട്ട വ​ൻ​ഗ​ർ​ത്ത​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ​ൻ​കു​ഴി​യി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പു​റ​ത്തേ​ക്കെ​ടു​ത്ത ബ​സ് കു​ഴി​യി​ലേ​യ്ക്കി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ ബ​സി​ലേ​ക്ക് ക​യ​റി​യ വീ​ട്ട​മ്മ പി​ടി​വി​ട്ട് താ​ഴെ വീ​ണി​രു​ന്നു. ആ ​സ​മ​യം മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വ​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. ഇ​ന്ന​ലെ സ്റ്റാ​ൻ​ഡി​ലേ​യ്ക്ക് വ​ന്ന ബ​സ് കു​ഴി​യി​ൽ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​ന്നു പോ​യ​ത് പ്ര​ധാ​ന നി​ര​ത്തി​ൽ ഏ​താ​നും മി​നി​ട്ട് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പി​ലെ ബ​സ് സ്റ്റാ​ൻ​ഡും അ​നു​ബ​ന്ധി​ച്ചു​ള്ള വ്യാ​പാ​ര സ​മു​ച്ച​യ​വും സ്വ​കാ​ര്യ സ്ഥാ​പ​നം ബി​ഒ​ടി വ്യ​വ​സ്ഥ​യി​ൽ നി​ർ​മി​ച്ച​തി​നാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ​നി​ന്നു​മു​ള്ള ഫീ​സ് പി​രി​വും മു​റി​വാ​ട​ക​യു​മൊ​ക്കെ സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ദി​നം​പ്ര​തി 75 ഓ​ളം സ്വ​കാ​ര്യ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്നു​ണ്ട്. ഈ ​ബ​സു​ക​ളി​ൽ നി​ന്നു​ത​ന്നെ ഫീ​സി​ന​ത്തി​ൽ ന​ല്ലൊ​രു തു​ക ല​ഭി​ക്കു​മെ​ന്നി​രി​ക്കെ​യാ​ണ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും സ്റ്റാ​ൻ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​നാ​സ്ഥ കാ​ട്ടു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ബ​സ് സ്റ്റാ​ൻ​ഡി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ലും തൊ​ട്ടു​മു​ന്നി​ലെ കു​ഴി​യ​ട യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​ർ​ജ​വം കാ​ട്ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കോ​ട്ട​യം-​ത​ല​യോ​ല​പ്പ​റ​മ്പ് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ഇ​ന്‍റ​ർ ലോ​ക്ക് ക​ട്ട​ക​ൾ ത​ക​ർ​ന്ന് വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഈ ​കു​ഴി​ക​ൾ സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റു​ന്ന ബ​സു​ക​ൾ​ക്ക് പു​റ​മേ പ്ര​ധാ​ന നി​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​ബ​സു​ക​ൾ വ​രു​ന്ന​തും പോ​കു​ന്ന​തും ഒ​രു​ഭാ​ഗ​ത്തു കൂ​ടി​യാ​യ​തി​നാ​ൽ ബ​സു​ക​ൾ ക​ട​ന്നു​വ​രു​മ്പോ​ൾ സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന​വ​ർ ഓ​ടി​മാ​റേ​ണ്ട സ്ഥി​തി​യാ​ണ്. ആ​ളെ ക​യ​റ്റാ​നാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന ബ​സി​ൽ ക​യ​റാ​നെ​ത്തു​മ്പോ​ൾ സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റു​ന്ന ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ഇ​തി​ന​കം നി​ര​വ​ധി പേ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്.

Related posts

Leave a Comment