അ​യോ​ധ്യ​രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള: അ​ന്വേ​ഷ​ണം പു​തി​യ വ​ഴി​ത്തി​രി​വി​ൽ; മോ​ഷ്ടി​ച്ച സ്വ​ര്‍​ണം ബി​സ്‌​ക​റ്റ് ആ​ക്കി​യോ എ​ന്ന് സം​ശ​യം

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള​യു​ടെ അ​ന്വേ​ഷ​ണം പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക്. അ​ന​ധി​കൃ​ത​മാ​യി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് കൈ​ക്ക​ലാ​ക്കി​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​രു​ക്കി സ്വ​ര്‍​ണ​ബി​സ്‌​ക​റ്റ് ആ​ക്കി​യോ എ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്നു.

വെ​ള്ളി​യി​ല്‍ നി​ര്‍​മി​ച്ച വ​സ്തു​ക്ക​ളു​ടെ രൂ​പ​മാ​റ്റ​വും ന​ട​ന്ന​താ​യാ​ണ് സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സൂ​ച​ന ന​ൽ​കി. അ​ന്വേ​ഷ​ണം ഉ​ണ്ടാ​യാ​ലും തൊ​ണ്ടി​മു​ത​ല്‍ ക​ണ്ടെ​ടു​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​ണ് ഈ ​ത​ന്ത്രം.

ന​ഷ്ട​മാ​യ ആ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് ഒ​ട്ടേ​റെ​യി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​രു​ത​രി സ്വ​ർ​ണം​പോ​ലും തി​രി​ച്ചു​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തി​നി​ടെ, ക്ഷേ​ത്ത്ര​തി​ല്‍ നി​ന്നു ല​ഭി​ച്ച സം​ഭാ​വ​ന​യി​ല്‍​നി​ന്ന് പ്ര​തി​ദി​നം എ​ട്ടു​ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്ട​മാ​യ​താ​യും സം​ശ​യി​ക്കു​ന്നു. പ്ര​തി​ദി​നം 16 മു​ത​ല്‍ 18 ല​ക്ഷം​രൂ​പ​വ​രെ​യാ​ണ് ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ബാ​ങ്കി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്.

കൊ​ള്ള​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം പു​റ​ത്തു​വ​ന്ന​ശേ​ഷം ഇ​ത് 22 ല​ക്ഷ​ത്തി​നും 24 ല​ക്ഷ​ത്തി​നും ഇ​ട​യി​ലെ​ത്തി. പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ ജീ​വ​ന​ക്കാ​ർ വ​ലി​യ തോ​തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് നി​ഗ​മ​നം. ഏ​താ​നും ബാ​ങ്ക് ജീ​വ​ന​ക്കാ​രും സം​ശ​യ​നി​ഴ​ലി​ലാ​ണ്.

രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റ് നി​ർ​ണാ​യ​ക​യോ​ഗം നാ​ളെ

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള പു​റം​ലോ​കം അ​റി​ഞ്ഞ​ശേ​ഷം ആ​ദ്യ​മാ​യി ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ ക്ഷേ​ത്ര ട്ര​സ്റ്റ് യോ​ഗം തി​ങ്ക​ളാ​ഴ്ച ചേ​രും. ട്ര​സ്റ്റ് അ​ധ്യ​ക്ഷ​ൻ മ​ഹ​ന്ത് നൃ​ത്യ ഗോ​പാ​ൽ ദാ​സി​ന്‍റെ ആ​ശ്ര​മ​മാ​യ മ​ണി​റാം​ദാ​സ് ചൗ​നി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് യോ​ഗം. ക്ഷേ​ത്ര​ത്തി​ന്‍റെ ദൈ​നം​ദി​ന ന​ട​ത്തി​പ്പി​ന് സി​ഇ​ഒ​യെ നി​യ​മി​ക്കു​ന്ന​തു​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്യും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്പ​ത് റാ​യി, ട്ര​സ്റ്റി അ​നി​ൽ മി​ശ്ര എ​ന്നി​വ​രു​ടെ രാ​ജി​ക്ക​ത്തും ച​ർ​ച്ചാ​വി​ഷ​യ​മാ​കും.

സം​ഭാ​വ​ന​ക്കൊ​ള്ള​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും യു​പി പോ​ലീ​സും സ​മാ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ട്ര​സ്റ്റി​ന്‍റെ നി​ർ​ണാ​യ​ക യോ​ഗം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് മ​ഹ​ന്ത് നൃ​ത്യ ഗോ​പാ​ൽ ദാ​സ് ആ​ശു​പ​ത്രി​യി​ലാ​ണെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച​യ്ക്കു മു​ന്പ് അ​ദ്ദേ​ഹം ആ​ശ്ര​മ​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment