കേ​ത​ൻ അ​ഗ​ർ​വാ​ളി​ന്‍റെ കെലാപാതകം: പോളിഗ്രാഫ് പ​രി​ശോ​ധ​ന ന​ട​ത്തി​ല്ല; പ്ര​തി​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ നുണ പ​രി​ശോ​ധ​ന​ ന​ട​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി

പൂ​നെ: റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യി കേ​ത​ൻ അ​ഗ​ർ​വാ​ളി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളു​ടെ പോളിഗ്രാഫ് പ​രി​ശോ​ധ​ന ന​ട​ത്തി​ല്ല. പ​രി​ശോ​ധ​ന​യ്ക്ക് ത​ങ്ങ​ൾ​ക്ക് സ​മ്മ​ത​മ​ല്ലെ​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സി​യ ഗോ​യ​ലും കാ​മു​ക​ൻ ചേ​ത​ൻ ചൗ​ധ​രി​യും കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് ഇ​രു​വ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കോ​ട​തി ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ പ്ര​തി​ക​ളെ യെ​ര​വാ​ദ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി ഡ​യ​റ​ക്ട​റാ​യ കേ​ത​ൻ അ​ഗ​ർ​വാ​ൾ ക​ഴി​ഞ്ഞ 18 നാ​ണ് മ​ല​മു​ക​ളി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​തൊ​രു അ​പ​ക​ട​മ​ര​ണ​മാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​ത​ന്‍റെ പ്ര​തി​ശ്രു​ത വ​ധു സി​യ ഗോ​യ​ലി​നെ​യും കാ​മു​ക​ൻ ചേ​ത​ൻ ചൗ​ധ​രി​യേ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ത​നെ മ​ല​മു​ക​ളി​ൽ നി​ന്ന് ത​ള്ളി താ​ഴെ​യി​ടു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സി​യ കാ​മു​ക​നാ​യ ചേ​ത​ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​രം പ്ര​ത്യേ​ക സി​ഗ്ന​ൽ ന​ൽ​കി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കേ​സി​ൽ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി പോ​ലീ​സ് കോ​ട​തി​യെ സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ നി​ന്ന് ഡി​ലീ​റ്റ് ചെ​യ്ത വി​വ​ര​ങ്ങ​ൾ പോ​ലീ​സ് വീ​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച കോ​ഡ് ഭാ​ഷ​യി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഇ​തി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഗൂ​ഢാ​ലോ​ച​ന​യി​ൽ മൂ​ന്നാ​മ​തൊ​രാ​ൾ​ക്ക് കൂ​ടി പ​ങ്കു​ണ്ടോ​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ സി​യ ഒ​ളി​പ്പി​ച്ചു‌​വ​ച്ചി​രു​ന്ന ര​ണ്ടാ​മ​തൊ​രു മൊ​ബൈ​ൽ ഫോ​ൺ കൂ​ടി ക​ണ്ടെ​ടു​ത്ത​താ​യും ഇ​ത് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

Related posts

Leave a Comment