പ്രമുഖ ക്ലോത്തിംഗ് ബ്രാന്‍ഡായ സാറയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി നടി തൃഷ കൃഷ്ണന്. താന്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ വസ്ത്രങ്ങള്‍ ദുര്‍ഗന്ധം വമിക്കുന്നതായിരുന്നു എന്നാണ് തൃഷയുടെ ആരോപണം.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സാറയുടെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു തൃഷയുടെ പ്രതികരണം. എന്നാൽ താന്‍ എന്താണ് ഓര്‍ഡര്‍ ചെയ്തതെന്ന് തൃഷ വെളിപ്പെടുത്തിയിട്ടില്ല.
ഡിയര്‍ സാറ, ഒരു വിനീത അഭ്യര്‍ഥന. അടുത്ത തവണ ഹോം ഡെലിവറികള്‍ നടത്തുമ്പോള്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ വിയര്‍പ്പുനാറ്റം വമിക്കുന്നതല്ലെന്ന് ഉറപ്പു വരുത്തുക. തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണിത് സംഭവിക്കുന്നത്. അസഹനീയമായ വൃത്തികെട്ട നാറ്റം. പാക്ക് ചെയ്യും മുമ്പ് ഒന്ന് മണത്തു നോക്കുകയെങ്കിലും ചെയ്യൂ, പ്ലീസ്… എന്നാണ് തൃഷയുടെ വാക്കുകൾ.
അതേസമയം സാറ ബ്രാന്‍ഡ് ഇതുവരെ സമൂഹമാധ്യമങ്ങളിലൂടെയോ ഔദ്യോഗികമായോ വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല. വിജയ്യുമായുളള ബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ പേരിലാണ് തൃഷ കഴിഞ്ഞ കുറച്ചു നാളുകളായി മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. വിജയ്യുടെ ജന്മദിനം ഇരുവരും ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രം തൃഷ പങ്കുവച്ചതും വലിയ വാര്‍ത്തയായിരുന്നു.
