കോ​റോ ഹെ​ൽ​ത്ത് തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ട ന​ട​പ​ടി; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം: കെ​റ്റി​യു​സി​എം

കോ​ട്ട​യം: കോ​റോ ഹെ​ൽ​ത്ത് തൊ​ഴി​ലാ​ളി​ക​ളെ അ​കാ​ര​ണ​മാ​യി പി​രി​ച്ചു​വി​ടു​ന്ന ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു കെ​റ്റി​യു​സി​എം ജി​ല്ലാ പ്ര​സി​ഡ​ണ്ട് പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ൻ.

ന​രേ​ന്ദ്ര​മോ​ഡി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ലേ​ബ​ർ കോ​ഡു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വ​മി​ല്ല​ന്ന് ഈ ​കൂ​ട്ട​പ്പി​രി​ച്ചു​വി​ടീ​ലി​ലൂ​ടെ തെ​ളി​യി​ച്ചു. വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ആ​സ്ഥാ​ന​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ രാ​പ​ക​ലി​ല്ലാ​തെ പ​ണി​യെ​ടു​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​മാ​ണ് പ്ര​തീ​ക്ഷ ഇ​ല്ലാ​താ​കു​ന്ന​ത്.

തൊ​ഴി​ൽ സം​ര​ക്ഷ​ണം, സാ​മൂ​ഹി​ക സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ൽ അ​വ​കാ​ശ നി​യ​മ​ങ്ങ​ളാ​ണ് മോ​ഡി സ​ർ​ക്കാ​ർ നാ​ല് കോ​ഡു​ക​ളി​ലൂ​ടെ മു​ത​ലാ​ളി​മാ​ർ​ക്ക് ഒ​രു മു​ന്ന​റി​പ്പു​മി​ല്ലാ​തെ പി​രി​ച്ചു​വി​ടാ​ൻ ധൈ​ര്യം കി​ട്ടി​യ​ത്. കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് കൊ​ണ്ടു​വ​ന്ന നാ​ല് കോ​ഡു​ക​ൾ​ക്ക് ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ക​ഴി​യും.

ഇ​തി​നാ​യി അ​ടി​യ​ന്ത​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ച്ചു തൊ​ഴി​ൽ സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കി കൃ​ത്യ​മാ​യ വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment