ഇ​മോ​ഷ​ണ​ൽ ഡ്രാ​മ കാ​ണി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല; ഭാ​ഗ്യ​രാ​ജി​ന്‍റെ വീ​ട്ടി​ൽ പോ​കാ​ത്ത​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ഉ​ർ​വ​ശി

ഭാ​ഗ്യ​രാ​ജ് സാ​റി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ് ഞാ​ൻ അ​ദ്ദേഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​ല്ല എ​ന്നൊ​ക്കെ പ​റ​ഞ്ഞ് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് പി​ന്നി​ലും ദു​രു​ദ്ദേ​ശ​മി​ല്ലേ? ആ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ക്രൂ​ര​മാ​യൊ​രു താ​ത്പ​ര്യ​മു​ണ്ട്. പു​റ​ത്തു​വ​ന്ന് പ്ര​തി​ക​ര​ണം കൊ​ടു​ത്തി​ട്ട് പോ​ക​ണം, ആ ​പ്ര​തി​ക​ര​ണം എ​ന്താ​യി​രി​ക്കു​മെ​ന്നും അ​വ​ർ​ക്ക​റി​യാം. അ​ത് മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ കാ​ണി​ക്കാ​ൻ എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ല.

എ​ന്നെ സാ​റി​ന്‍റെ ആ​ത്മാ​വി​ന് അ​റി​യാം, അ​ദ്ദേഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് അ​റി​യാം. എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​തൊ​ന്നും താ​ങ്ങാ​നു​ള്ള ശ​ക്തി ഇ​പ്പോ​ൾ മ​ന​സി​നി​ല്ല. മീ​ഡി​യ​യ്ക്ക് മു​ന്നി​ൽ വ​ന്ന് ഇ​മോ​ഷ​ണ​ൽ ഡ്രാ​മ കാ​ണി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​ത് സ​ത്യ​മാ​ണെ​ന്നും അ​ല്ലെ​ന്നും പ​ല​രും പ​റ​യും. ആ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​ന്നും ഇ​വി​ടെ ഇ​ട​മി​ല്ല. ചി​ല സ​മ​യ​ത്ത് ന​മു​ക്ക് ന​മ്മു​ടെ വി​കാ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നാ​കി​ല്ല.

ഞാ​ൻ എ​പ്പോ​ഴും ചി​രി​ച്ചു കാ​ണാ​നാ​ണ് അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ല്ലൊ​രു ശി​ഷ്യ​യാ​ണ് ഞാ​ൻ. ഞാ​ൻ ക​ര​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​കി​ല്ല. അ​ദ്ദേഹം അ​ങ്ങ​നെ കി​ട​ക്കു​ന്ന​ത് കാ​ണാ​നു​ള്ള ശ​ക്തി എ​നി​ക്കി​ല്ല.

എ​ന്‍റെ മ​ന​സി​ൽ അ​ദ്ദേ­­­­ഹം കോ​ട്ടും സ്യൂ​ട്ടും ധ​രി​ച്ച് ന​ല്ല ഭം​ഗി​യോ​ടെ​യാ​ണു​ള്ള​ത്. അ​ത് അ​ങ്ങ​നെ ത​ന്നെ ഇ​രു​ന്നോ​ട്ടെ. മ​രി​ച്ചു​കി​ട​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ എ​നി​ക്ക് കാ​ണേ​ണ്ട. സ​ജീ​വ​മാ​യി ന​ട​ക്കു​ന്ന അ​ദ്ദേ​ഹം എ​ന്‍റെ ക​ണ്ണി​ലു​ണ്ട്, അ​തു​മ​തി എ​നി​ക്ക്. -ഉ​ർ​വ​ശി

Related posts

Leave a Comment