ഭാഗ്യരാജ് സാറിന്റെ മരണവാർത്ത അറിഞ്ഞ് ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയില്ല എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുന്നവർക്ക് പിന്നിലും ദുരുദ്ദേശമില്ലേ? ആ അന്വേഷണങ്ങൾക്ക് പിന്നിൽ ക്രൂരമായൊരു താത്പര്യമുണ്ട്. പുറത്തുവന്ന് പ്രതികരണം കൊടുത്തിട്ട് പോകണം, ആ പ്രതികരണം എന്തായിരിക്കുമെന്നും അവർക്കറിയാം. അത് മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ എനിക്ക് താത്പര്യമില്ല.
എന്നെ സാറിന്റെ ആത്മാവിന് അറിയാം, അദ്ദേഹത്തിന്റെ കുടുംബത്തിന് അറിയാം. എന്നെ സംബന്ധിച്ച് ഇതൊന്നും താങ്ങാനുള്ള ശക്തി ഇപ്പോൾ മനസിനില്ല. മീഡിയയ്ക്ക് മുന്നിൽ വന്ന് ഇമോഷണൽ ഡ്രാമ കാണിക്കേണ്ട ആവശ്യമില്ല. അത് സത്യമാണെന്നും അല്ലെന്നും പലരും പറയും. ആ വിമർശനങ്ങൾക്കൊന്നും ഇവിടെ ഇടമില്ല. ചില സമയത്ത് നമുക്ക് നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കാനാകില്ല.
ഞാൻ എപ്പോഴും ചിരിച്ചു കാണാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ നല്ലൊരു ശിഷ്യയാണ് ഞാൻ. ഞാൻ കരയുന്നത് അദ്ദേഹത്തിന് ഇഷ്ടമാകില്ല. അദ്ദേഹം അങ്ങനെ കിടക്കുന്നത് കാണാനുള്ള ശക്തി എനിക്കില്ല.
എന്റെ മനസിൽ അദ്ദേഹം കോട്ടും സ്യൂട്ടും ധരിച്ച് നല്ല ഭംഗിയോടെയാണുള്ളത്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. മരിച്ചുകിടക്കുന്ന അദ്ദേഹത്തെ എനിക്ക് കാണേണ്ട. സജീവമായി നടക്കുന്ന അദ്ദേഹം എന്റെ കണ്ണിലുണ്ട്, അതുമതി എനിക്ക്. -ഉർവശി
