അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി തന്റെ 6 കോടി രൂപ വിലമതിക്കുന്ന വീടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതിന് പിന്നാലെ വലിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. അമേരിക്കയിലെ ഒരു ശരാശരി “മധ്യവർഗ” കുടുംബത്തിന്റെ ജീവിതശൈലി എങ്ങനെയാണെന്ന് കാണിച്ചുകൊണ്ടാണ് സൊണാലി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ, ഇന്ത്യയിലെ നഗരങ്ങളായ ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ വൻതോതിലുള്ള വസ്തുവിലയുമായി ആളുകൾ ഇതിനെ താരതമ്യം ചെയ്യാൻ തുടങ്ങി. അമേരിക്കയിലെ കണക്റ്റിക്കട്ട് എന്ന സ്ഥലത്തുള്ള തന്റെ വീടാണ് സൊണാലി വീഡിയോയിലൂടെ കാണിക്കുന്നത്. വിശാലമായ മുൻമുറ്റം, ഗാരേജ്, ഡെക്ക്, സൺറൂം, കുട്ടികൾക്ക് കളിക്കാൻ പാകത്തിലുള്ള വലിയൊരു പിൻമുറ്റം എന്നിവയടങ്ങുന്നതാണ് ഈ വീട്. ആറ് വർഷം മുമ്പാണ് തങ്ങൾ അമേരിക്കയിൽ എത്തിയതെന്നും മൂന്ന് വർഷം മുമ്പ് 2023ൽ 4,40,000 യുഎസ് ഡോളറിനാണ് (ഏകദേശം 3.6 കോടി രൂപ) ഈ വീട് വാങ്ങിയതെന്നും…
Read MoreDay: July 8, 2026
കള്ളാടിയിൽ ചതിച്ചത് കനത്ത മഴ; നിർമാണം കര്‍ശനമായ സുരക്ഷാ-നിയമ മാനദണ്ഡങ്ങള്‍ പാലിച്ച്; ഞങ്ങളുടെ ഭാഗത്ത് എല്ലാം കൃത്യമെന്ന് കരാർ കമ്പിനി
കോഴിക്കോട്: മേപ്പാടി – കള്ളാടി – ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ ദുരന്തത്തിനുകാരണം വയനാട്ടിലെ കനത്ത മഴയാണെന്ന് തുരങ്കപാത പദ്ധതിയുടെ നിര്‍മാണച്ചുമതലയുള്ള ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനും നല്കിയ ഔദ്യോഗിക വിശദീകരണത്തിലാണു കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം അപകടത്തിനു മുന്നോടിയായുള്ള 24 മണിക്കൂറിനുള്ളില്‍ വയനാട്ടില്‍ ഏകദേശം 265 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഭൂമിശാസ്ത്രപരമായി വയനാട് ഉള്‍പ്പെടെയുള്ള കേരളത്തിലെ മലയോര മേഖലകള്‍ കാലവര്‍ഷക്കെടുതികള്‍ക്കും ഉരുള്‍പൊട്ടലുകള്‍ക്കും ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണെന്നും കമ്പനി ചൂണ്ടിക്കാട്ടി. എല്ലാവിധ എന്‍ജിനിയറിംഗ്, സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായതിനാല്‍ സുപ്രീംകോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി ഉള്‍പ്പെടെയുള്ള…
Read Moreഅമേരിക്കയെ കാത്തിരിക്കുന്ന മഹാദുരന്തം; 50 വർഷത്തിനകം 10 നഗരങ്ങൾ മരുഭൂമിയാകും! ഇന്ത്യക്കും മുന്നറിയിപ്പ്
ലോകത്തിന്റെ സ്വപ്നരാജ്യമായ അമേരിക്കയ്ക്കു വരും വർഷങ്ങളിൽ നേരിടേണ്ടിവരുന്നത് വൻ കാലാവസ്ഥാഭീഷണി! സന്പദ്സമൃദ്ധമായ പ്രമുഖ അമേരിക്കൻ നഗരങ്ങൾ മരുഭൂമിയായി മാറുമെന്ന് ശാസ്ത്രലോകത്തിന്റെ പഠനം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ഭൂപടത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ ഭീതിജനകമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ. അടുത്ത 50 വർഷത്തിനുള്ളിൽ അമേരിക്കയിലെ പത്തു പ്രമുഖ നഗരങ്ങൾ പൂർണമായും മരുഭൂമികളായി മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ബേക്കേഴ്സ്ഫീൽഡ്, റെനോ, ലാൻകാസ്റ്റർ, കെന്നവിക്, പാസ്കോ, പ്യൂബ്ലോ, സ്പാർക്സ്, റിയോ റാഞ്ചോ, ഗ്രാൻഡ് ജംഗ്ഷൻ, റിച്ച്ലാൻഡ് എന്നീ നഗരങ്ങളാണ് മരുഭൂമിയായിത്തീരുക. ഭൂമിയിലെ അന്തരീക്ഷ വ്യതിയാനങ്ങളെക്കുറിച്ചും മഴലഭ്യതയിലുണ്ടാകുന്ന വൻ കുറവിനെക്കുറിച്ചും ഗവേഷകർ നടത്തിയ പഠനത്തിലാണ് വികസിത രാജ്യങ്ങളിലെ വലിയ നഗരങ്ങളെ കാത്തിരിക്കുന്ന മഹാദുരന്തം പ്രവചിക്കുന്നത്. നിലവിൽ പച്ചപ്പുള്ളതോ അല്ലെങ്കിൽ കൃഷിയോഗ്യമായതോ ആയ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലകപ്പെട്ട് മരുഭൂമീകരണത്തിന് ഇരയാകും. നിലവിലെ അവസ്ഥതുടർന്നാൽ; വാതകങ്ങളുടെ പുറന്തള്ളൽ ഇതേപടി തുടർന്നാൽ, താപനില ക്രമാതീതമായി…
Read Moreസ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് 58കാരനായ ഭർതൃപിതാവ്; നിർബന്ധിച്ച് മദ്യംകുടിപ്പിക്കും, മുറിയിൽ പൂട്ടിയിടും
ലഖ്നൗ: മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ ഭർതൃ പിതാവ് പിടിയിൽ. മുകേഷ് കുമാർ തിവാരി(58)യാണ് പിടിയിലായത്. മാസങ്ങളോളം പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാളുടെ രഹസ്യതാവളത്തെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്. 2023 നവംബറിലാണ് മുകേഷ് കുമാർ തിവാരിയുടെ മകന്റെ വിവാഹം നടക്കുന്നത്. അക്കാലം മുതൽ സ്ത്രീധനത്തിന്റെ പേരിലും യുവതി മാനസിക, ശാരീരിക പീഡനത്തിനിരയായിരുന്നു. നിബന്ധിച്ച് മദ്യം കുടിപ്പിക്കുന്നതടക്കമുള്ള പീഡനവും യുവതി നേരിടേണ്ടി വന്നിരുന്നു. 2024 ഏപ്രിൽ 20നാണ് യുവതിയെ ഭർതൃ പിതാവ് പീഡിപ്പിക്കുന്നത്. മൂന്ന് ദിവസം മുറിയിൽ അടച്ചിട്ടായിരുന്നു പീഡനം. ഇതിനിടയിലാണ് യുവതി പോലീസിനെ രഹസ്യമായി ബന്ധപ്പെട്ടത്. റെയിൽവേ സീനിയർ എൻജിനീയറായ പ്രതിയെ ആലംബാഗിലെ റെയിൽവേ കാര്യേജ് റിപ്പയർ വർക്ക്ഷോപ്പിന് സമീപത്തുനിന്നാണ് പിടികൂടിയത്. സ്ത്രീധന പീഡനം, മർദനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഭർത്താവും സുഹൃത്തുക്കളും ഭർതൃസഹോദരിമാരും വീട്ടിൽ നിരന്തരം മദ്യപാർട്ടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് ഭർതൃപിതാവിനോട്…
Read Moreകള്ളാടി ദുരന്തം; മുഖ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും; തെരച്ചിലിന് കെഡാവർ നായ്ക്കളും
കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇന്ന് വിപുലമായ തെരച്ചിൽ നടക്കും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കെഡാവർ നായ്ക്കളെ എത്തിച്ച് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തും. മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് അവരവരുടെ നാട്ടിലെത്തിക്കും. മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിക്കും. നിലവിൽ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്. കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമായിരുന്നു മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
Read Moreസ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്; കൊളംബിയയെ പരാജയപ്പെടുത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ
വാൻകൂവർ: കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും തത്തുല്യമായ പ്രകടനം പുറത്തെടുത്തതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് സ്വിറ്റ്സർലൻഡ് വിജയം സ്വന്തമാക്കിയത്. കൊളംബിയൻ താരം ഡാവിൻസൺ സാഞ്ചസിന്റെ പെനാൽറ്റി കിക്ക് ബാറിലിടിച്ച് തെറിച്ചതും കുച്ചോ ഹെർണാണ്ടസിന്റെ ശ്രമം സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബൽ തടുത്തിട്ടതുമാണ് കൊളംബിയയ്ക്ക് തിരിച്ചടിയായത്. ഒടുവിൽ റൂബൻ വർഗാസ് ലക്ഷ്യം കണ്ടതോടെ സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്സർലൻഡിന്റെ എതിരാളികൾ. 1954ൽ സ്വന്തം രാജ്യം ആതിഥേയത്വം വഹിച്ച ലോകകപ്പിനു ശേഷം ഇതാദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്.
Read Moreഅമ്മയെ കൊന്നാൽ ആശ്രിത നിയമനവും സ്വത്തും കിട്ടും; ബന്ധുക്കൾക്ക് ക്വട്ടേഷൻ നൽകിയത് 7 ലക്ഷം രൂപയ്ക്ക്; മകളുടെ ക്രൂരത പുറത്ത് കൊണ്ടുവന്നത് അമ്മാവൻ
ജയ്പുർ: സർക്കാർ സർവീസിലിരിക്കെ അച്ഛൻ മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനം ലഭിച്ചത് അമ്മയ്ക്ക്. സർക്കാർ ജോലി സ്വന്തമാക്കാൻ ബന്ധുക്കളെ കൂട്ടുപിടിച്ച് അമ്മയെ കൊലപ്പെടുത്തി യുവതി. സംഭവത്തിൽ നീരജ് ശർമ്മയുടെ മകൾ ആയുഷിയും (23) ബന്ധുക്കളായ ആറ് പേരും പിടിയിലായി. എന്നാൽ അമ്മാവന്റെ പരാതിയിൽ യുവതിയുടെ സർക്കാർ ജോലിയെന്ന സ്വപ്നം തകർന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് ആശ്രിത നിയമനം നേടാൻ മകൾ അമ്മയെ കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശർമ്മയെയാണ് ജൂലൈ മൂന്നിന് കൊലപ്പെടുത്തിയത്. അമിത വേഗത്തിലെത്തിയ സ്കോർപിയോ കാർ 45കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ നീരജ് ശർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചത്. ജയ്പൂരിലെ കോടതിയിലെ എൽഡി ക്ലാർക്കായിരുന്നു നീരജ് ശർമ്മ. ഈ ജോലി ഇവർക്ക് ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ…
Read Moreഓഫീസിൽ മറന്ന ലാപ്ടോപ്പ് വില്ലനായി; റെഡ് അലർട്ടിനിടയിലെ ആ ‘ത്രില്ലർ’ യാത്രയെക്കുറിച്ച് യുവതി; പോസ്റ്റ് വൈറൽ!
കനത്ത മഴയെത്തുടർന്ന് മുംബൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസം, ഓഫീസിൽ മറന്നുവെച്ച ലാപ്ടോപ്പ് തിരിച്ചെടുക്കാൻ ഒരു മണിക്കൂറോളം യാത്ര ചെയ്യേണ്ടിവന്ന തന്റെ ദുരിതാനുഭവം പങ്കുവെച്ച് യുവതി. മുംബൈ സ്വദേശിയും മാർക്കറ്റിംഗ് പ്രൊഫഷണലുമായ ഇഹിന ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഓരോ വർഷവും മുംബൈ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളെക്കുറിച്ചും മഴക്കാല ദുരിതങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്കാണ് ഇത് തുടക്കമിട്ടിരിക്കുന്നത്. മഴ കനത്തതോടെ ഇഹിന ജോലി ചെയ്യുന്ന കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നു. എന്നാൽ തലേദിവസം ഓഫീസ് സമയം കഴിഞ്ഞ് ഇറങ്ങുമ്പോൾ താൻ ലാപ്ടോപ്പ് ഓഫീസിൽ തന്നെ മറന്നുവെച്ച കാര്യം ഇഹിന വൈകിയാണ് തിരിച്ചറിഞ്ഞത്. നഗരവാസികൾ മുഴുവൻ യാത്രകൾ ഒഴിവാക്കി വീടുകളിൽ സുരക്ഷിതമായി ഇരുന്നപ്പോൾ, തനിക്ക് ലാപ്ടോപ്പ് എടുക്കാനായി കനത്ത മഴയത്ത് കാറോടിച്ച് ഓഫീസിലേക്ക് പോകേണ്ടി വന്നുവെന്ന് ഇഹിന കുറിച്ചു.…
Read Moreഹൃദയം തൊടും ഈ കുറിപ്പ്; എയർപോർട്ട് ലോഞ്ചിൽ അപരിചിതൻ കാട്ടിയ നന്മയ്ക്ക് സമൂഹ മാധ്യമങ്ങളുടെ കയ്യടികൾ, മാതൃകയായി യുവാവ്
ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് അപരിചിതനായ ഒരാൾ കാട്ടിയ സ്നേഹവും കരുണയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നു. കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ ബുദ്ധിമുട്ട് കണ്ട്, തനിക്ക് ലഭിക്കേണ്ടിയിരുന്ന വിമാനത്താവളത്തിലെ പ്രീമിയം ലോഞ്ച് സൗകര്യം ഇവർക്കായി വിട്ടുനൽകുകയായിരുന്നു ഈ യുവാവ്. ബംഗളൂരുവിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിനാണ് ഈ അപൂർവ്വ അനുഭവം ഉണ്ടായത്. വിമാനത്താവളത്തിലെ ലോഞ്ചിൽ പ്രവേശിക്കാൻ രണ്ട് കാർഡുകൾ ആവശ്യമായിരുന്നുവെങ്കിലും, യാത്രക്കാരനായ യുവാവിന്റെ ഭാര്യ ശ്രേയയുടെ പേഴ്സ് വീട്ടിൽ മറന്നുവെച്ചതിനാൽ ഇവരുടെ കൈവശം ഒരു കാർഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യാത്രക്കാരനായ വ്യക്തി ഈ അനുഭവം പങ്കുവെച്ചത്. തങ്ങൾ ലോഞ്ചിൽ കയറാൻ അനുവാദം ചോദിക്കുന്ന സമയത്താണ് തൊട്ടടുത്ത് മറ്റൊരു യുവാവും അവിടെ എത്തിയത്. എന്നാൽ ഈ കുടുംബത്തോടൊപ്പം ‘വേദ’ എന്ന ചെറിയ കുഞ്ഞുണ്ടെന്നും, തന്നേക്കാൾ കൂടുതൽ ഈ സൗകര്യം ആവശ്യമുള്ളത് അവർക്കാണെന്നും മനസ്സിലാക്കിയ…
Read Moreപൂർണമായും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയത് തന്റെ ജീവിതവും കരിയറും മാറ്റിമറിച്ചതായി യുവ സംരംഭകൻ, സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് വൈറൽ
ഓഫീസുകളിൽ പോയുള്ള പരമ്പരാഗത ജോലി രീതികളിൽ നിന്നും മാറി, പൂർണമായും റിമോട്ട് വർക്ക് അല്ലെങ്കിൽ വർക്ക് ഫ്രം ഹോം രീതി സ്വീകരിച്ചത് തന്റെ കരിയറിലും വ്യക്തിജീവിതത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കി ഒരു യുവ സംരംഭകൻ രംഗത്ത്. ‘നെക്സ്റ്റ് ഡോർ കമ്പനി’ സ്ഥാപകനായ സങ്കൽപ് സിൻഹയാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. 2018ലാണ് താൻ പൂർണമായും റിമോട്ട് വർക്ക് രീതിയിലേക്ക് മാറിയതെന്നും അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും സങ്കൽപ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ബംഗളൂരുവിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ‘ഓഫീസ്’ എന്നത് മനോഹരമായ ലാൻഡ്സ്കേപ്പോടു കൂടിയ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റി ആണെന്നും, റിമോട്ട് വർക്ക് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അവസരങ്ങളാണ് തുറന്നുതന്നതെന്നും അദ്ദേഹം പറയുന്നു. ജോലി ചെയ്യുന്നതോടൊപ്പം തന്നെ യാത്ര ചെയ്യാനും ഈ രീതി തന്നെ സഹായിച്ചതായി സങ്കൽപ് വ്യക്തമാക്കുന്നു. 2018 മുതൽ ലോകമെമ്പാടുമുള്ള നാൽപ്പതോളം നഗരങ്ങളിൽ…
Read More