ല​ളി​ത​സു​ന്ദ​ര​ജീ​വി​തം, ഒ​രു ദി​വ​സം ചെ​ല​വാ​ക്കി​യ​ത് 238 രൂ​പ; രോ​ഗി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ഏ​ഴ് കോ​ടി രൂ​പ​ സം​ഭാ​വ​ന ന​ൽ​കി ദ​മ്പ​തി​ക​ൾ

ബീ​ജിം​ഗിൽ 455 കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്‌​ക്കാ​യി അ​ഞ്ച് ദ​ശ​ല​ക്ഷം യു​വാ​ൻ (ഏ​ക​ദേ​ശം ഏ​ഴ് കോ​ടി രൂ​പ) സം​ഭാ​വ​ന ചെ​യ്ത ചൈ​നീ​സ് ദ​മ്പ​തി​ക​ളു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഷാ​ങ്ഹാ​യി​ൽ ന​ട​ന്ന ഒ​രു എ​ക്‌​സി​ബി​ഷ​നി​ൽ ചാ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഡു ​യി​ങ്റോ​ങ്ങും ഭാ​ര്യ ലു ​സു​യിം​ഗു​മാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ഇ​ത്ര​യും വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ​ത്. കു​ട്ടി​ക​ളി​ല്ലാ​ത്ത ദ​മ്പ​തി​ക​ൾ വ​ള​രെ ല​ളി​ത​മാ​യ ജീ​വി​ത​ശെെ​ലി പി​ന്തു​ട​ർ​ന്ന് മി​ച്ചം​പി​ടി​ച്ച പ​ണ​മാ​ണ് സം​ഭാ​വ​ന ചെ​യ്ത​ത്. 2018ൽ ​ത​ന്‍റെ 81-ാം വ​യ​സി​ലാ​ണ് ഡു ​യി​ങ്റോ​ങ്ങ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ലു ​സി​യും​ഗ് (91) മ​ര​ണ​പ്പെ​ട്ട​ത്.

ഇ​രു​വ​രു​ടെ​യും മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യം ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ അ​ധി​കൃ​ത​ർ പു​റ​ത്തു​പ​റ​ഞ്ഞ​ത്. 2018ൽ ​ദ​മ്പ​തി​ക​ൾ 10 കു​ട്ടി​ക​ളു​ടെ ചി​കി​ത്സാ സ​ഹാ​യം ഏ​റ്റെ​ടു​ത്ത് 70 ല​ക്ഷം രൂ​പ ആ​ശു​പ​ത്രി​യ്ക്ക് ന​ൽ​കി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചാ​രി​റ്റി ചു​മ​ത​ല​യു​ള്ള ഒ​രു ജീ​വ​ന​ക്കാ​രി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ർ വ​ള​രെ ല​ളി​ത​മാ​യ ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. അ​തി​നാ​ൽ കു​റ​ച്ച് പ​ണം ദ​മ്പ​തി​ക​ൾ​ക്ക് ത​ന്നെ ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​ർ ത​യ്യാ​റാ​യെ​ങ്കി​ലും അ​ത് അ​വ​ർ സ്വീ​ക​രി​ച്ചി​ല്ല.’​ഞ​ങ്ങ​ൾ ര​ണ്ടു​പേ​ർ​ക്കും അ​ധി​കം സ​മ​യ​മി​ല്ല. ഞ​ങ്ങ​ൾ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴും കു​റ​ച്ച് സ​മ്പാ​ദ്യ​വു​മു​ണ്ട്’- എ​ന്നാ​ണ് അ​ന്ന് ഡു ​പ​റ​ഞ്ഞ​ത്.

എ​ന്താ​യാ​ലും ദ​മ്പ​തി​ക​ളു​ടെ ക​ഥ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും 17 യു​വാ​ൻ (238 രൂ​പ) വി​ല​യു​ള്ള ഭ​ക്ഷ​ണം വാ​ങ്ങി​യാ​ണ് ഇ​രു​വ​രും ക​ഴി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. ചെെ​ന​യി​ലെ ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി അ​വ​ർ ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്. ദ​മ്പ​തി​ക​ൾ മ​രി​ച്ചെ​ങ്കി​ലും അ​വ​ർ കാ​ര​ണം 455 കു​ട്ടി​ക​ൾ ജീ​വി​ക്കു​ന്നു​ണ്ടെ​ന്ന് ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്റെ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment